ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ് : വിദ്യാര്‍ഥികളുടെ സാങ്കേതിക മികവ് മാറ്റുരുക്കുന്ന ദേശിയ സാങ്കേതിക മേള സൈബർ സ്‌ക്വയർ ഡ്യൂൺസ് ഇന്റർനാഷണൽ സഹകരണത്തോടെ റിയാദിലെ മലസില്‍ നടന്നു ഇതാദ്യമായാണ്സൗദി അറേബ്യയിൽ ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിച്ചു
മാസ്റ്റർ യഹ്‌യയുടെ അറബിക് പ്രാർത്ഥനയോടെ ഡിജിറ്റല്‍ ഫെസ്റ്റിന് തുടക്കം കുറിച്ചു. തുടര്‍ന്ന് സൗദി അറേബ്യയുടെയും ഇന്ത്യയുടെയും ദേശീയ ഗാനലാപനം മുഴങ്ങി. ടീം മൗലിക അവതരിപ്പിച്ച സ്വാഗത നൃത്തം പരിപാടി യോടെ നടന്ന ഉത്ഘാടന ചടങ്ങിന് ഡ്യൂൻസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ സംഗീത അനുപ് സ്വാഗതം ആശംസിച്ച ഫെസ്റ്റ് മുഖ്യാതിഥിയായി പങ്കെടുത്ത സലേഹ് അൽ-നെമർ ( HPE – UKIMEA റീജിയൻ മേഖലയിലെ ചീഫ് ടെക്നോളജി ഓഫിസർ) ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സാങ്കേതിക വിദ്യയുടെ ഉപയോഗം, ഡിജിറ്റൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന സാങ്കേതികവിദ്യയുടെ പങ്ക് ‘ എന്നിവയെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
നൂതന സാങ്കേതികവിദ്യകളുടെ വളർച്ചക്കായി നിക്ഷേപം ചെയ്യുന്നതിന്റെയും ദൈനം ദിന ജീവിതത്തിൽ അവയുടെ പ്രചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അക്കാദമിക കൺസൾട്ടന്റും ഹാബിറ്റാറ്റ് സ്കൂളിന്റെ മുൻ അക്കാദമിക ഡയറക്ടറുമായ ആദിൽ സി. ടി., വിദ്യ വിനോദ് (ഹെഡ്‌മിസ്ട്രസ്, ഡ്യൂൻസ് ഇന്റർനാഷണൽ സ്കൂൾ എന്നിവര്‍ സംസാരിച്ചു.
തുടർന്ന് , ടെക് ടോക്ക് വിഭാഗത്തിലെ വിധികർത്താക്കളായ ഡോ. മർവിൻ റെറ്റ്നധാസ് മേരി, വിദ്യ വിജയകുമാർ, എഐ/ റോബോട്ടിക്സ്/ ഐഒടി വിഭാഗത്തിൽ: ഡോ. അനീസ് ആര, സുഹാസ് ചെപ്പളി, വെബ്സൈറ്റുകൾ/ വെബ്/മൊബൈൽ ആപ്പ് വിഭാഗത്തിൽ: ഷജാൽ, ഷാമീം നെടുംകുന്നത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു
ദാറത്‌അസ്സലാം ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ജനറൽ മാനേജർ, യഹ്യയ തൗഹിരി, പരിപാടിയുടെ സാങ്കേതിക മേഖലയിൽ പ്രമുഖരായ ജഡ്ജുകൾക്ക് ഓര്‍മ ഫലകം കൈമാറി , ജൂനിയർ & സീനിയർ വിഭാഗങ്ങളില്‍ വിജയികളായവവരെ അഭിനന്ധിച്ച് ദീപക് കെ. സി. (സൈബർസ്ക്വയർ ഡയറക്ടർ, കോ-ഫൗണ്ടർ) സംസാരിച്ചു.
വിജയികള്‍ക്കുള്ള സമ്മാനദാനം ഡോ. ജയചന്ദ്രൻ, മുനീബ് പാഴൂര്‍, ദീപക് കെ. സി, ഡോ. അശ്രഫ്, ഷനോജ് അബ്ദുള്ള, മുഹമ്മദ് താറിക്, ഇബ്രാഹിം സുബുഹാൻ, ശിഹാബ് കൊട്ടുകാട്, ഹർഷ എന്നിവര്‍ നല്‍കി ചടങ്ങിന് സൈബർ സ്ക്വയർ ലീഡ് ട്രെയ്‌നർ ആരതി കെ. എസ് നന്ദി പ്രകാശിപ്പിച്ചു