സഹപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു, ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു


മസ്കറ്റ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു. ഒമാനിൽ കഴിഞ്ഞ 22 വർഷമായി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്ന കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാർ (45) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

രാവിലെ ജോലിക്കെത്തിയ കൃഷ്ണകുമാർ സഹപ്രവർത്തകരുമായി സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ അശ്വിനി, മകൾ കൃതി. മസ്കറ്റ് അൽ ഖുവൈർ – ബുർജീൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന . മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചു വരുന്നു.


Read Previous

ഇസ്രായേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; 320ൽ അധികം പേർക്ക് പരിക്കേറ്റെന്നും ഇറാൻ

Read Next

സൗദി അറേബ്യയിൽ വൻ മയക്കുമരുന്ന് വേട്ട, വിദേശികളടക്കം 2,444 പ്രതികൾ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »