Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജിദ്ദ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു; 35ലേറെ സ്റ്റോറുകൾ, 500 അന്താരാഷ്ട്ര ബ്രാൻഡുകൾ


ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു. ജിദ്ദ എയർപോർട്ട്സ് കമ്പനി ജി.എ.എച്ച് ഇൻ്റർനാഷണൽ അറബ് ഡ്യൂട്ടി ഫ്രീയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കിയത്. ജർമ്മൻ കമ്പനിയായ ജിയോഫ്രി ഹീനെമാൻ, സൗദി ആസ്ട്ര ഗ്രൂപ്പ്, ജോർദാൻ ഡ്യൂട്ടി ഫ്രീ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഇത്. ടെർമിനൽ ഒന്നിലും നോർത്ത് ടെർമിനലിലുമായി 8,000 ചതുരശ്ര മീറ്ററിലധികം സ്ഥലത്താണ് ഡ്യൂട്ടി ഫ്രീ മാർക്കറ്റ്. ഇത് യാത്രക്കാർക്ക് ആഗോള ആഡംബരത്തിൻ്റെയും പ്രാദേശിക തനിമയുടെയും അതുല്യമായ സംയോജനം വാഗ്ദാനം ചെയ്യുന്നു.

35 ലധികം സ്റ്റോറുകളിലായി ഏകദേശം 500 അന്താരാഷ്ട്ര ബ്രാൻഡുകൾ ഇവിടെ ലഭ്യമാണ്. സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, മിഠായികൾ, രുചികരമായ ഭക്ഷണങ്ങൾ, പുകയില ഉൽപ്പന്നങ്ങൾ, സുവനീറുകൾ, ഫാഷൻ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഇവിടെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ലോങ്ചാംപ്, മൈക്കിൾ കോർസ്, സ്വരോവ്‌സ്‌കി, ബോസ്, റാൽഫ് ലോറൻ, ലക്കോസ്റ്റ് തുടങ്ങിയ പ്രശസ്തമായ ബ്രാൻഡുകൾക്ക് പ്രത്യേക സ്റ്റോറുകളുമുണ്ട്.

ജിദ്ദയുടെ തനതായ സ്വഭാവം പ്രതിഫലിക്കുന്നതിനായി ഈന്തപ്പഴം, നട്സ്, പ്രാർത്ഥനാ പരവതാനികൾ (മുസല്ല) തുടങ്ങിയ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. സുഗന്ധ ദ്രവ്യങ്ങളുടെ വിഭാഗത്തിലും ബുഗ്ഷാൻ, സഹാരി, മസ്ക്, അൽമാസ്, ഗലാത്തി തുടങ്ങിയ സൗദി ബ്രാൻ ഡുകൾ ലഭ്യമാണ്. കൂടാതെ, ‘ജിദ്ദ പെർഫ്യൂംസ്’ എന്ന പേരിൽ വിദഗ്ധർ പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് സുഗന്ധങ്ങൾ ഇവിടെ മാത്രമായി ലഭ്യമാണ്.

ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ആധുനിക ഷോപ്പിംഗ് അനുഭവമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നൽകുന്നത്. ഡിജിറ്റൽ വില പ്രദർശന ഷെൽഫുകൾ, സെൽഫ് സർവീസ് കൗണ്ടറുകൾ എന്നിവയോ ടൊപ്പം പരമ്പരാഗത കൗണ്ടറുകളും ഇവിടെയുണ്ട്. കൂടാതെ, സ്റ്റോറുകൾക്കുള്ളിൽ ഇൻ്ററാക്ടീവ് ഗെയി മുകളും ‘മെമ്മറീസ് ഓഫ് ജിദ്ദ’ എന്ന പ്രത്യേക ഫോട്ടോ ബൂത്തും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.


Read Previous

പാകിസ്ഥാനും സൗദി അറേബ്യക്കും ഇടയിൽ തന്ത്രപ്രധാന സൈനിക കരാർ,പ്രത്യാഘാതം പഠിക്കുമെന്ന് ഇന്ത്യ,ഇന്ത്യയുമായുള്ള ബന്ധത്തെ കരാർ ബാധിക്കില്ലെന്ന് സൗദി

Read Next

ജിസാനിൽ ജനകീയ ഉത്സവമായി “ജല പൊന്നോണം -2025”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »