തായ്‌വാനില്‍ വീണ്ടും ഭൂചലനം; ഒറ്റരാത്രിയിൽ 80-ലേറെ ഭൂചലനങ്ങൾ


തായ്‌പേയ്: തായ്‌വാനില്‍ ഭൂചലനങ്ങള്‍. കിഴക്കന്‍ കൗണ്ടിയായ ഹുവാലീനില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി എണ്‍പതോളം ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതില്‍ ഏറ്റവും തീവ്രതയേറിയ ഭൂചലനം, ഭൂകമ്പമാപിനിയില്‍ 6.3 തീവ്രത രേഖപ്പെടുത്തി.

ഏപ്രില്‍ മൂന്നിന് ഹുവാലീനിലുണ്ടായ ഭൂചലനത്തില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. 7.2 തീവ്രതയുള്ള ഭൂചലനമായിരുന്നു അന്നത്തേത്. അതിനു ശേഷം മേഖലയില്‍ ഇതുവരെ ആയിരത്തോളം തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും അനുഭവപ്പെട്ട ഭൂചലനത്തില്‍ തായ്‌പേയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. അതേസമയം ഭൂകമ്പത്തില്‍ ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


Read Previous

കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Read Next

സ്വകാര്യത മാനിയ്ക്കണം; ഇരകളുടെ കുഞ്ഞുങ്ങള്‍ ദത്തെടുക്കപ്പെട്ടാൽ, DNA പരിശോധന സംബന്ധിച്ച അപേക്ഷകള്‍ കോടതികള്‍ പ്രോത്സാഹിപ്പിയ്ക്കരുത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »