Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭൂകമ്പം; തു​ർ​ക്കി​, സി​റി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത്.


കു​വൈ​ത്ത് സി​റ്റി: ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ത​ക​ർ​ന്ന തു​ർ​ക്കി​, സി​റി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കാ​ൻ കു​വൈ​ത്ത് ഭ​ര​ണ​നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി. അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​വൈ​ത്ത് പൗ​ര​ൻ​മാ​രെ തി​രി​ച്ചെ​ത്തി​ക്കാ​നും പ്ര​ത്യേ​ക ഇ​ട​പെ​ട​ൽ ന​ട​ത്തും.

തു​ർ​ക്കി​യ​യി​ലേ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​വും മെ​ഡി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് നി​ർ​ദേ​ശി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്റ്, കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ്, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം, കു​വൈ​ത്ത് ആ​ർ​മി എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള സം​ഘ​ങ്ങ​ൾ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കും. തു​ർ​ക്കി​യി​ലും സി​റി​യ​യി​ലും ഭൂ​ക​മ്പ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​മെ​ന്ന് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് അ​റി​യി​ച്ചു. മ​റ്റു ചാ​രി​റ്റി സം​ഘ​ട​ന​ക​ളും സ​ഹാ​യ​വു​മാ​യി രം​ഗ​ത്തു​ണ്ട്.

ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സ്ഥി​തി​ഗ​തി​ക​ൾ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. ര​ണ്ടി​ട​ത്തും അ​ക​പ്പെ​ട്ട കു​വൈ​ത്ത് പൗ​ര​ന്മാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​നം അ​യ​ക്കും. തു​ർ​ക്കി​യ​യി​ൽ ക​ഴി​യു​ന്ന കു​വൈ​ത്തി​ക​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും നി​ർ​ദേ​ശ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​നും തു​ർ​ക്കി​യ​യി​ലെ കു​വൈ​ത്ത് എം​ബ​സി അ​ഭ്യ​ർ​ഥി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ എം​ബ​സി​യു​മാ​യോ ഇ​സ്തം​ബൂ​ളി​ലെ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ലു​മാ​യോ ബ​ന്ധ​പ്പെ​ടാ​നും എം​ബ​സി അ​റി​യി​ച്ചു. സി​റി​യ​യി​ലെ പ്ര​വ​ർ​ത്ത​ന​വും എം​ബ​സി വ​ഴി ഏ​കോ​പി​പ്പി​ച്ചു​വ​രു​ക​യാ​ണ്.

അ​തേ​സ​മ​യം, കു​വൈ​ത്തി​ൽ ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ല്ലെ​ന്നും കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച് സെ​ന്‍റ​ര്‍ അ​റി​യി​ച്ചു. തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലു​മു​ണ്ടാ​യ ഭൂ​ക​മ്പ​ത്തെ തു​ട​ര്‍ന്ന് കു​വൈ​ത്തി​ലും ഭൂ​ച​ല​ന​മു​ണ്ടാ​യെ​ന്ന വാ​ര്‍ത്ത​യെ തു​ട​ര്‍ന്നാ​ണ്‌ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഭൂ​ക​മ്പ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ രാ​ജ്യ​ത്ത് നി​ല​വി​ലു​​ണ്ടെ​ന്ന് സ​യ​ന്റി​ഫി​ക് റി​സ​ർ​ച് സെ​ന്‍റ​ര്‍ സൂ​പ്പ​ർ​വൈ​സ​ർ ഡോ. ​അ​ബ്ദു​ല്ല അ​ൽ അ​ൻ​സി പ​റ​ഞ്ഞു.


Read Previous

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളും അനുഭവങ്ങളുമായി കുവൈറ്റിലെ ലുലു എക്‌സ്‌ചേഞ്ച് ആപ്പ്.

Read Next

കു​വൈ​ത്തില്‍ സ്കൂളുകൾ തുറന്നു; റോഡുകളിൽ ഗതാഗതക്കുരുക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »