ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്റാന്: ഇസ്രയേലുമായുള്ള പോരാട്ടം ശക്തമാകുന്നതിനിടെ ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 27 കിലോമീറ്റര്‍ അകലെ യാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതോടെ വടക്കന്‍ ഇറാനില്‍ ശക്തമായ പ്രകമ്പനമുണ്ടായി.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന പശ്ചാത്തലത്തില്‍ ഇറാന് ആണവ പരീക്ഷണം നടത്തിയതി ന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തില്‍ ആളപായ മില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന് വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ റിപ്പോ ര്‍ട്ട് ചെയ്തു. ഇറാന്റെ സംനാന്‍ മിസൈല്‍ കോംപ്ലക്സും സംനാന്‍ ബഹിരാകാശ കേന്ദ്രവും സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.
അറേബ്യന്‍, യുറേഷ്യന്‍ ടെക്റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന ആല്‍പൈന്‍-ഹിമാലയന്‍ സീസ്മിക് ബെല്‍റ്റിനടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്. ഓരോ വര്‍ഷവും ശരാശരി രണ്ടായിരത്തിലധികം ചെറുതും വലുതുമായ ഭൂകമ്പങ്ങള്‍ രാജ്യത്ത് അനുഭവപ്പെടുന്നതാണ് എന്നതിനാല്‍ യഥാര്‍ത്ഥ ഭൂകമ്പമാകാനുള്ിള സാധ്യതയും തള്ളി കളായാനാവില്ല.
