ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ദുബൈ: ഒമാന്‍ കടല്‍ തീരപ്രദേശത്തുണ്ടായ ഭൂകമ്പം യുഎഇയിലും പ്രകമ്പനം സൃഷ്ടിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറു ചലനം സൃഷ്ടിച്ചതായി ദേശീയ കാലാവസ്ഥാ ഭൂചലന കേന്ദ്രം അറിയിച്ചു. യുഎഇ സമയം അര്‍ധരാത്രി 12.55ന് ആണ് ചലനം അനുഭവപ്പെട്ടത്. യുഎഇയില്‍ മൂന്ന് മുതല്‍ നാല് വരെ മെര്‍ക്കല്ലി സ്‌കെയില്‍ ആണ് പ്രകമ്പനം ഉണ്ടായതെന്ന് കാലാവസ്ഥാ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിലുള്ള ദിബയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. പ്രദേശിക സമയം പുലര്‍ച്ചെ 12.55ന് ആയിരുന്നു സംഭവം.