Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൃഗീയ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്‍ ജയിച്ച് കയറുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍| ഈസി വാക്കോവറോ കടുത്ത മത്സരമോ? അന്തിമ വിധിയ്ക്ക് ചൊവ്വാഴ്ച വോട്ടര്‍മാര്‍ ബൂത്തിലേക്ക്; പുതുപ്പള്ളി ഫലത്തെക്കുറിച്ച് ആകാംക്ഷ ശക്തം| ഒന്നുകില്‍ നേരിയ മാര്‍ജിന് ജയം,അല്ലെങ്കില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കുക ഈ രണ്ടു ലക്ഷ്യങ്ങളാണ് ഇടതുമുന്നണി മുന്നില്‍ കാണുന്നത്.


പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിന് അവസാനിക്കുകയാണ്. ചൊവാഴ്ചയാണ് തിരഞ്ഞെടുപ്പ്. രാഷ്ട്രീയ കേരളം ആകാക്ഷ യോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. അഞ്ച് പതിറ്റാണ്ടിലേറെ പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ്. മത്സരിക്കുന്നത് മകന്‍ ചാണ്ടി ഉമ്മനും,മറുവശത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ വെള്ളംകുടിപ്പിച്ച ജെയ്ക്സി. തോമസും ബിജെപി യുടെ ലിജിന്‍ ലാലും.

മത്സരം ചാണ്ടി ഉമ്മനും ജെയ്ക്കും തമ്മിലാണ്. മൃഗീയ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്‍ ജയിച്ച് കയറുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. എന്നാല്‍ വിജയ പ്രതീക്ഷയു മായാണ് ജെയ്ക് സി തോമസിന്റെ പ്രചാരണം. മണ്ഡലത്തിലെ വികസന പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതെന്നാണ് ഇടതു വൃത്തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വെറും മൂന്നു മണിക്കൂറുകള്‍ക്കൊണ്ടാണ് യുഡിഎഫ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. യുഡിഎഫ് മുന്നില്‍ കാണുന്നത് തൃക്കാക്കരയിലെപ്പോലെ മിന്നുന്ന വിജയവും. തൃക്കാക്കര അനുഭവം ഉള്ളതിനാല്‍ കാടിളക്കിയ പ്രചാരണമൊന്നും ഇടതുമുന്നണി പുതുപ്പള്ളിയില്‍ നടത്തിയില്ല. പക്ഷെ ദുര്‍ബലമായ യുഡിഎഫ് സംവിധാനത്തെ അപേക്ഷിച്ച് എണ്ണയിട്ട യന്ത്രം പോലെ പ്രചാരണം നടത്താന്‍ ഇടതുമുന്നണിയ്ക്ക് കഴിഞ്ഞു എന്നത് അവഗണിക്കാന്‍ കഴിയില്ല.

ഒന്നുകില്‍ നേരിയ മാര്‍ജിന് ജയം,അല്ലെങ്കില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കുക ഈ രണ്ടു ലക്ഷ്യങ്ങളാണ് ഇടതുമുന്നണി മുന്നില്‍ കാണുന്നത്. പുതുപ്പ ള്ളിയില്‍ ഉമ്മന്‍ ചാണ്ടി ക്യാമ്പ് ചെയ്ത് പ്രചാരണം നടത്താറില്ലായിരുന്നു. സമയം ലഭിക്കുമ്പോള്‍ ഒരു ഓട്ടം പ്രദക്ഷിണം നടത്തുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതുമുതല്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഇത് യുഡിഎഫിന്റെ ആത്മവിശ്വാസമില്ലായ്മയായാണ്‌ ഇടതുമുന്നണി ചൂണ്ടിക്കാണി ക്കുന്നത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ പ്രചാരണം കൊഴുപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത്.

ചാണ്ടി ഉമ്മന്റെ വിജയത്തിന്റെ കാര്യത്തില്‍ യുഡിഎഫ് ക്യാമ്പില്‍ സംശയങ്ങളുമില്ല. പക്ഷെ ഉമ്മന്‍ ചാണ്ടിയെ മുന്‍പ് പുതുപ്പള്ളിയില്‍ എതിരിട്ട മന്ത്രി വി.എന്‍.വാസവനാണ് ജെയ്ക്കിന്റെ പ്രചാരണം നയിക്കുന്നത്. മണ്ഡലത്തിന്റെ മുക്കും മൂലയും അറിഞ്ഞുള്ള പ്രചാരണമാണ് വാസവന്‍ ജെയ്ക്കിനു വേണ്ടി നടത്തുന്നത്. എട്ടു പഞ്ചായത്തുകളില്‍ മീനടവും അയര്‍ക്കുന്നവും ഒഴികെ ആറു പഞ്ചായത്തുകള്‍ എല്‍.ഡിഎഫിന്റെ കയ്യിലാണ്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുംഇടതുമുന്നണിയുടെ കയ്യില്‍ തന്നെയാണ്. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9,044 ലേക്ക് കുറയ്ക്കാന്‍ സാധിച്ചത് ഇടതിന്റെ ഈ ഘടകങ്ങള്‍ കാരണമാണ്. ഇതെല്ലാം പൂര്‍വാധികം ശക്തിയായി ഇടതിന് ഒപ്പവുമുണ്ട്.

സഹതാപതരംഗത്തിന്റെ മറവില്‍ ചാണ്ടി ഉമ്മന് അനായാസം ജയിച്ച് കയറാന്‍ കഴിയുമെന്ന തോന്നലിനു തിരിച്ചടിയാണ് ഈ ഘടകങ്ങള്‍ എന്നത് വിസ്മരിക്കാനും കഴിയില്ല. 50 വര്‍ഷത്തിലേറെക്കാലം പാലായെ പ്രതിനിധീകരിച്ച കെ.എം.മാണി വിട പറഞ്ഞപ്പോള്‍ മകന്‍ ജോസ് കെ മാണിയ്ക്ക് പാലയില്‍ ഏറ്റ തോല്‍വിയും ഇടത് കേന്ദ്രങ്ങള്‍ പുതുപ്പള്ളിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷെ ഇതൊന്നും ആത്മവിശ്വാസം തകര്‍ക്കാന്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം.

ഉമ്മന്‍ചാണ്ടിയ്ക്ക് ലഭിച്ച ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടു കള്‍ക്ക് ചാണ്ടി ഉമ്മനെ ജയിപ്പിക്കാന്‍ കഴിയുമോയെന്നാണ് യുഡിഎഫ് നോട്ടം. യുഡി എഫ്-എല്‍ഡിഎഫ് മുന്നണികളെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തന ങ്ങളെ ചൂണ്ടിക്കാണിച്ചുമാണ് പുതുപ്പള്ളിയില്‍ ബി.ജെ.പി. വോട്ടുതേടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുയര്‍ത്തുക എന്നത് മാത്രമാണ് ബിജെപി ലക്ഷ്യം.


Read Previous

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണം -രാഹുൽ

Read Next

സൗ​ദി ടൂ​റി​സം മേ​ഖ​ല​യി​ൽ വ​ൻ കു​തി​പ്പ് | കളംമാറ്റി ചവിട്ടിയത് വെറുതെയായില്ല| 22.8 ശതകോടി വരുമാനം ആണ് വളർച്ച|വിഷൻ 2030’ പൂർത്തിയാകുന്നതോടെ വലിയ മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »