Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പരിസ്ഥിതി സൗഹൃദ വ്യോമയാന സര്‍വീസ്: 2026ഓടെ സൗദിയുടെ ആകാശത്ത് വൈദ്യുത കോപ്റ്ററുകള്‍ ; ബ്രസീലിന്റെ ഈവ് എയറുമായി കരാര്‍


റിയാദ്: സൗദി അറേബ്യയുടെ ബജറ്റ് എയര്‍ലൈന്‍ ഫ്‌ളൈനാസ് രാജ്യത്ത് ഇലക്ട്രിക് ഹെലികോപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിനായി ബ്രസീല്‍ ആസ്ഥാനമായ ഈവ് എയര്‍ മൊബിലിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു. രാജ്യത്ത് ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്റ് ലാന്റിങ് (ഇവിറ്റോള്‍) ഇനത്തില്‍ പെട്ട എയര്‍ക്രാഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ഈവ് എയര്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. 2006ല്‍ റിയാദിലും ജിദ്ദയിലും വൈദ്യുത കോപ്റ്ററുകള്‍ വാണിജ്യാടി സ്താനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഇലക്ട്രിക് കോപ്റ്റര്‍ സര്‍വീസുകളുടെ പ്രാദേശിക സംവിധാനം കെട്ടിപ്പടുത്തും ഇതിന് പിന്തുണ നല്‍കിയും സൗദിയില്‍ വ്യോമയാന വ്യവസായത്തെ ശക്തിപ്പെടുത്താന്‍ കരാര്‍ സഹായിക്കും. സൗദി വിഷന്‍ 2030 സുസ്ഥിര ദേശീയ ലക്ഷ്യങ്ങളും വ്യോമയാന മേഖലയിലെ ലക്ഷ്യങ്ങളും കൈവരിക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഫ്‌ളൈനാസ് സിഇഒ ബാന്‍ഡര്‍ അല്‍ മുഹന്ന പറഞ്ഞു. വ്യോമയാന മേഖലയില്‍ ആദ്യമായി ഇത്തരമൊരു പരിസ്ഥിതി സൗഹൃദ സര്‍വീസ് ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുസ്ഥിര വിമാന യാത്രയ്ക്കുള്ള ശ്രമങ്ങളിലെ നാഴികക്കല്ലാണ് കരാറെന്ന് ഈവ് എയര്‍ സിഇഒ ജോഹാന്‍ ബോര്‍ഡെയ്‌സ് അഭിപ്രായപ്പെട്ടു. കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവും മിതമായ നിരക്കിലുമുള്ള യാത്ര രൂപപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് കരാര്‍ വ്യക്തമാക്കുന്നത്. സൗദി അറേബ്യയിലെ എയര്‍ മൊബിലിറ്റി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാവുന്നതിനൊപ്പം ഫ്‌ളൈനാസുമായി തകര്‍പ്പന്‍ യാത്ര ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു-ജോഹാന്‍ ബോര്‍ഡെയ്‌സ് പറഞ്ഞു

ഫ്‌ളൈനാസിന് ഈ മാസം ആദ്യത്തില്‍ യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ അഫിലിയേഷന്‍ ലഭിച്ചിരുന്നു. സംഘടനയില്‍ ചേരുന്ന ആദ്യത്തെ സൗദി എയര്‍ ലൈനും മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ചെലവ് കുറഞ്ഞ എയര്‍ലൈനുമാണ് ഫ്‌ളൈനാസ്.

അതേസമയം, സൗദിയിലെ ജിസാനില്‍ നടന്നുവരുന്ന ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിനിടെ ആയിരക്കണക്കിന് കോടിയുടെ കരാറുകള്‍ ഒപ്പുവച്ചു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഫോറം സംഘടിപ്പിച്ചത്. ജിസാനില്‍ തുറമുഖങ്ങളുടെ വികസനത്തിന് ജിസാന്‍ നഗരസഭയും പരിസ്ഥിതി, ജല, കൃഷി മന്ത്രിലായവും ധാരണാപത്രം ഒപ്പുവെച്ചു.

ജുബൈല്‍ ആന്റ് യാമ്പു റോയല്‍ കമ്മീഷന്‍ മാത്രം 3200 കോടി റിയാലിന്റെ നിക്ഷേപ കരാറുകള്‍ ഒപ്പുവെച്ചു. സൗദി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ വില്ലേജ് നിര്‍മാണം, ഫ്ളോട്ട് ഗ്ലാസ് ഫാക്ടറി, സാനിറ്ററി വെയര്‍ നിര്‍മാണ ഫാക്ടറി, കാസ്റ്റിക് സോഡ, ഹൈഡ്രോളിക് ആസിഡ് ഫാക്ടറി എന്നിവ സ്ഥാപിക്കാനാണ് ഏതാനും കമ്പനികളുമായി ജുബൈല്‍ ആന്റ് യാമ്പു റോയല്‍ കമ്മീഷന്‍ കരാറുകള്‍ ഒപ്പുവെച്ചത്.

വാണിജ്യ, പാര്‍പ്പിട കരാറുകളും വാട്ടര്‍ ഫ്രന്റ്, സിറ്റി സെന്റര്‍ വികസനത്തിനും ടൂറിസം മേഖലാ വികസനത്തിനുമുള്ള ധാരണാപത്രങ്ങളും റോയല്‍ കമ്മീഷന്‍ ഒപ്പുവെച്ചു. ജിസാനിലെ യുവതീ യുവാക്കള്‍ക്ക് 7000 ലേറെ തൊഴിലവസരങ്ങള്‍ ഇതിലൂടെ ലഭിക്കും. ഫോറത്തിനിടെ നിരവധി മികച്ച നിക്ഷേപ അവസരങ്ങള്‍ കമ്മീഷന്‍ മുന്നോട്ടു വെച്ചു.

ജിസാനില്‍ കോഫി ഫാക്ടറി സ്ഥാപിക്കാന്‍ സൗദി കോഫി കമ്പനിയും സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്റ് ടെക്നോളജി സോണ്‍സും ധാരണാപത്രം ഒപ്പുവെച്ചു. ജിസാനില്‍ കാപ്പി വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ സൗദി കോഫി കമ്പനിയും ജിസാന്‍ വികസന സ്ട്രാറ്റജി ഓഫീസും മറ്റൊരു കരാറിലെത്തി. ഫുഡ് ഫാക്ടറിയും പാനല്‍ ഫാക്ടറിയും സ്ഥാപിക്കാന്‍ സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്റ് ടെക്നോളജി സോണ്‍സും സ്വകാര്യ കമ്പനികളും കരാറുകള്‍ ഒപ്പുവെച്ചു. ജിസാനിലെ ഗ്രാന്‍ഡ് മിലെനിയം ഹോട്ടലില്‍ ആരംഭിച്ച ഇന്‍വെസ്റ്റ്മെന്റ് ഫോറം ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരനാണ് ഉദ്ഘാടനം ചെയ്തത്.


Read Previous

ഖത്തർ ചാരിറ്റിയുടെ ശൈത്യകാല കാമ്പയിൻ; 4100 പ്രവാസികൾക്ക് സഹായം, 6 കോടി റിയാൽ ചെലവിട്ടാണ് കാമ്പയിൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Read Next

കൊച്ചി കൂട്ടായ്മ റിയാദ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »