കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: മുന്‍ എംപി പി കെ ബിജുവിന് ഇഡി നോട്ടീസ്; കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച അന്വേഷണ സമിതിയിലെ അംഗമായിരുന്നു ബിജു #ED notice to former MP PK Biju


കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ പി കെ ബിജുവിന് ഇഡി നോട്ടീസ്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. പെരിങ്ങണ്ടൂര്‍ ബാങ്ക് പ്രസിഡന്റ് എം.ആര്‍ ഷാജനോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും. അന്വേഷണ റിപ്പോര്‍ട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇത് കൈമാറിയില്ല. കേസില്‍ കൂടുതല്‍ സിപിഎം സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസ്.

മുന്‍ മന്ത്രി എ.സി മൊയ്തീന്‍, സംസ്ഥാന കമ്മിറ്റി അംഗം എംകെ കണ്ണന്‍ എന്നിവര്‍ക്കെ തിരെ നേരത്തെ അന്വേഷണം നടന്നിരുന്നു. മുന്‍ എംപിയായ സിപിഎം നേതാവിന് കേസില്‍ പ്രതിയായ സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ഇഡി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.


Read Previous

കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; വൈ.എസ്.ശര്‍മിളയും താരിഖ് അന്‍വറും പട്ടികയില്‍ #The eleventh candidate list of Congress has been announced

Read Next

ടിക്കറ്റ് ചോദിച്ചതിൽ തർക്കം; തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു #TTE was pushed to death from a train in Thrissur

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »