Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എടപ്പാ ക്രിക്കറ്റ്‌ ക്ലബ്‌’ ലോഗോ പ്രകാശനം


റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, പുതുതായി രൂപീകരിച്ച ക്രിക്കറ്റ്‌ ക്ലബ്ബിന്റെ ലോഗോ പ്രകാശനം നടത്തി. സുലൈയിലുള്ള സാലേഹിയ ഇസ്ത്രഹയിൽ വച്ച് എടപ്പ ചെയർമാൻ അലി ആലുവയുടെ ആമുഖ പ്രഭാഷത്തോടെ തുടങ്ങിയ ചടങ്ങിൽ പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സ്പോൺസറായ ടെക്നോമെയ്ക്കിൻറെ എംഡി ഹബീബ് അബൂബക്കർ, ടീമിന്റെ ലോഗോ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ അനസ് കോതമംഗലം, സ്പോർട്സ് കൺവീനർ ജസീർ കോതമംഗലം എന്നിവർക്കു കൈമാറി. ചടങ്ങിൽ എടപ്പാ എക്സിക്യൂട്ടീവ് മെമ്പർമാരും അവരുടെ ഫാമിലിയെയും കൂടാതെ റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ ബിസിനസ്സ് രംഗത്തെ നിരവധി പേർ പങ്കെടുത്തു.

ലോഗോ തയ്യാറാക്കിയ റഹിം ഹസ്സനുള്ള ഉപഹാരം അഡ്വൈസറി മെമ്പർ ഷുക്കൂർ ആലുവ കൈമാറി. ആർട്സ് കൺവീനർ ജലീൽ കൊച്ചിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഗാനമേളയും എടപ്പാ വിമൻസ് കളക്റ്റീവ് ഒരുക്കിയ വിവിധ ഡാൻസ് പ്രോഗ്രാമുകളും ശ്രദ്ധേയമായി.

എടപ്പാ ഭാരവാഹികളായ ജിബിൻ സമദ് കൊച്ചി, ലാലു വർക്കി, അഡ്വ. അജിത് ഖാൻ, അമീർ കാക്കനാട്, അഡ്വൈസറി മെമ്പർമാരായ സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, ഗോപകുമാർ പിറവം, അലി തട്ടുപറമ്പിൽ, ബാബു പറവൂർ, എക്സിക്യൂട്ടീവ് മെമ്പർമാരായ ജൂബി ലുക്കോസ്, ജോയ് ചാക്കോ, അജീഷ് ചെറുവട്ടൂർ, ജോയ്‌സ് ജോർജ്, മുഹമ്മദ് സഹൽ, ഷമീർ മുഹമ്മദ്, നിസാം സേട്ട്, മുഹമ്മദ് ഉവൈസ്, റിജോ ഡൊമിനിൻകോസ്, ജലീൽ ഉളിയന്നൂർ, അമീർ ആലുവ, മുജീബ് മൂലയിൽ, കുഞ്ഞുമുഹമ്മദ്,എന്നിവരും, കൂടാതെ വുമൺസ് കളക്റ്റീവ് സെക്രട്ടറി സൗമ്യ തോമസ്, ട്രഷറർ അമൃത മേലേമഠം എക്സിക്യൂട്ടീവ് മെമ്പർമാരായ മിനുജ മുഹമ്മദ്‌, കാർത്തിക എസ് രാജ്, ലിയ ഷജീർ, നൗറിൻ ഷാ, ആതിര എം നായർ, ഷൈജി ലാലു, സിനി ഷറഫുദീൻ, സഫ്ന അമീർ, സ്വപ്ന ഷുക്കൂർ, ഷാനി ടി എസ്, അസീന മുജീബ്, എലിസബത് ജോയ്സ്, സന്ധ്യ ബാബു, നസ്രിൻ റിയാസ്, സുജ ഗോപകുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും കോർഡിനേറ്റർ അംജദ് അലി നന്ദിയും രേഖപ്പെടുത്തി.


Read Previous

കേളി കുടുംബ സഹായ ഫണ്ട്‌ കൈമാറി.

Read Next

ഹല്‍ഗാം ഭീകരാക്രമണം: യു.എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യ; വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് ഗുട്ടറസിന് പാകിസ്ഥാന്റെ ഉറപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »