ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, പുതുതായി രൂപീകരിച്ച ഫുട്ബോൾ ക്ലബ്ബിന്റെ ഉൽഘാടനവും പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു. മലാസിലുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് എടപ്പ സ്പോർട്സ് കൺവീനർ ജസീർ കോതമംഗലത്തിന്റെ ആമുഖ പ്രഭാഷത്തോടെ തുടങ്ങിയ ചടങ്ങിൽ പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. റിയാദിലെ പ്രശസ്ത ജീവ കാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ക്ലബിന്റെ ഉൽഘാടന കർമ്മം നിർവഹിച്ചു. “ഫുട്ബോളിന് അതിഗംഭീരമായ പാരമ്പര്യമുണ്ട്. ഇതിന് സമൂഹത്തിൽ സ്വാധീനം ചെലുത്താനും, ശാരീരികമായും മാനസികമായും വ്യക്തിയെ വളർത്താനും സഹായിക്കുന്ന ഒരു ശക്തിയുണ്ട്” ഉൽഘാടന പ്രസംഗത്തിൽ ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.

റിയാദിലെ വിവിധ സംഘടനാ നേതാക്കളായ ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), ഉമ്മർ മുക്കം (ഫോർക്ക), അമീർ പട്ടണം, അജീഷ് ചെറുവട്ടൂർ (ഒഐസിസി), ഉസ്മാൻ പരീത്, തൻസിൽ ജബ്ബാർ (കെഎംസിസി), സാജു ദേവസ്സി (പെരുമ്പാവൂർ അസോസിയേഷൻ), റഫീഖ് കൊച്ചി (കൊച്ചിൻ കൂട്ടായ്മ), സുധീർ കുമിൾ (നവോദയ), അഷ്റഫ് അപ്പക്കാട്ടിൽ (പാലക്കാട് ജില്ലാ കൂട്ടായ്മ), അയൂബ് ഖാൻ (മുൻ എൻആർകെ ചെയർമാൻ), ഷാജഹാൻ ചാവക്കാട് (നമ്മൾ ചാവക്കാട്ടുകാർ), ബാലു കുട്ടൻ (മൈത്രി), ടെക്നോമെയ്ക്കിൻറെ എംഡി ഹബീബ് അബൂബക്കർ, എടപ്പ ചെയർമാൻ അലി ആലുവ, എടപ്പാ ഭാരവാഹികളായ ജിബിൻ സമദ് കൊച്ചി, ലാലു വർക്കി, അഡ്വൈസറി മെമ്പർമാരായ ഷുക്കൂർ ആലുവ, ഗോപകുമാർ പിറവം, നൗഷാദ് ആലുവ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് നടന്ന വാശിയേറിയ ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരത്തിൽ നൂറിലതികം പേർ പങ്കെടുത്തു. ഷുക്കൂർ ആലുവ ഒന്നാം സമ്മാനവും, അർഷാദ് പാലക്കാട്, ഹാരിസ് ജബ്ബാർ മുവ്വാറ്റുപുഴ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സമ്മാനങ്ങൾക്ക് അർഹരായി. ഗോൾകീപ്പറായിരുന്ന ക്രിസ്റ്റിയാനോ ലാലു വർക്കി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. വിജയികൾക്ക് എടപ്പ ഭാരവാഹികളായ സലാം പെരുമ്പാവൂർ, ജോബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ആരിഷ് റഷീദ്, അജ്നാസ് ബാവു, അൽത്താഫ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. എടപ്പ എക്സിക്യൂ ട്ടീവ് മെമ്പർമാരായ മുഹമ്മദ് സഹൽ, അനസ് കോതമംഗലം, മുഹമ്മദ് ഉവൈസ്, ഷമീർ മുഹമ്മദ്, അമീർ ആലുവ, ഫുട്ബോൾ ക്ലബ് അംഗങ്ങളായ മുഹമ്മദ് തസ്ലീം, നസീർ ആലുവ, സലീൽ മീഡിയസ്റ്റ് എന്നിവർ പരിപാടികൾ വിജയകരമായി നിയന്ത്രിച്ചു. ആക്റ്റിംഗ് സെക്രട്ടറി അഡ്വ അജിത്ഖാൻ സ്വാഗതവും ജോയിന്റ് ട്രെഷറർ അമീർ കാക്കനാട് നന്ദിയും രേഖപ്പെടുത്തി.
