എടപ്പ റിയാദ് പുന:സംഘടിപ്പിച്ചു; കരീം കാനാമ്പുറം പ്രസിഡണ്ട്‌, സുഭാഷ് കെ അമ്പാട്ട് ജനറല്‍ സെക്രട്ടറി.


റിയാദ് : കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി റിയാദിലെ സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (EDPA) പുന:സംഘടിപ്പിച്ചു. മലാസില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡൻറ് റോയ് കളമശ്ശേരി അധ്യക്ഷത വഹിച്ചു. അലി ആലുവ ഉദ്‌ഘാടന ചെയ്തു

നൗഷാദ് ആലുവ ആമുഖം പറഞ്ഞു, ഡെന്നിസ് സ്ലീബാ വർഗീസ്, അമീർ കാക്കനാട്, റിയാസ് മുഹമ്മദ് അലി പറവൂർ, നിഷാദ് ചെറുവള്ളി, ജിബിൻ സമദ് കൊച്ചിൻ, നാദിർഷാ റഹ്മാൻ എന്നിവർ സംസാരിച്ചു.

തുടര്‍ന്ന് നൂറ്റി അമ്പതിൽപരം അംഗങ്ങൾ പങ്കെടുത്ത പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അലി ആലുവ (ചെയർമാൻ), കരീം കാനാമ്പുറം (പ്രസിഡൻറ്), സുഭാഷ് കെ അമ്പാട്ട് (സെക്രട്ടറി) ഡൊമിനിക് സാവിയോ (ട്രഷറർ), ലാലു വർക്കി, ജിബിൻ സമദ് കൊച്ചി (വൈസ് പ്രസിഡൻറുമാർ), ഷാജി പരീത്, അഡ്വ: അജിത് ഖാൻ (ജോയിൻറ് സെക്രട്ടറിമാർ), അംജദ് അലി (കോർഡിനേറ്റർ), നിഷാദ് ചെറുവട്ടൂർ (ചാരിറ്റി കൺവീനർ), അജ്‌നാസ് ബാവു കോതമംഗലം (മീഡിയ കൺവീനർ), ആഷിഖ് കൊച്ചിൻ (ഐടി സെൽ കൺവീനർ), ജലീൽ കൊച്ചിൻ (ആർട്സ് കൺവീനർ), ജസീർ കോതമംഗലം (സ്പോർട്സ് കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഡെന്നിസ് സ്ലീബാ വർഗീസ്, നൗഷാദ് ആലുവ, സെയ്ദ് അബ്ദുൽ ഖാദർ, സലാം പെരുമ്പാ വൂർ, റിയാസ് മുഹമ്മദ് അലി പറവൂർ, ഷുക്കൂർ ആലുവ, അലി തട്ടുപറമ്പിൽ ചെറുവ ട്ടൂർ, ബാബു പറവൂർ, എം സാലി ആലുവ, നിഷാദ് ചെറുവള്ളി, ഷാജി കൊച്ചിൻ തുടങ്ങിയവരെ ഉപദേശക സമിതി അംഗങ്ങളായും യോഗം തിരഞ്ഞെടുത്തു. ചടങ്ങിന് ഗോപകുമാർ പിറവം സ്വാഗതവും ഡോമിനിക് സാവിയോ നന്ദിയും പ്രകാശിപ്പിച്ചു.


Read Previous

വിമാനത്താവളമില്ലാത്ത സ്ഥലങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും, സൗദി അറേബ്യന്‍ നഗരങ്ങളുടെ ‘ദൂരം കുറയും, 50 ഇലക്ട്രിക് ജെറ്റുകള്‍, ജര്‍മന്‍ കമ്പനിക്ക് കരാര്‍.

Read Next

സാമൂഹ്യ സുരക്ഷക്ക് ധാർമിക ജീവിതം”സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശിയ ക്യാമ്പയിന് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »