Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എടപ്പ വുമൺസ് വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ വുമൺസ് വിങ്, കിങ് സൗദ് മെഡിക്കൽ സിറ്റി ശുമൈസിയുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാമ്പ് 2025, മെമ്പർമാരും അവരുടെ ഫാമിലിയും കൂടാതെ റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ ബിസിനസ്സ് രംഗത്തെ നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രോഗ്രാം കോഓർഡിനേറ്റർ സഹൽ പെരുമ്പാവൂർ , വനിതാ വേദി കോഓർഡിനേറ്റർ നൗറീൻ ഷാ, നെജു കബീർ എന്നിവരുടെ നേതൃത്വത്തിൽ ആണ് ബ്ലഡ്‌ ഡോണഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.

എടപ്പ വുമൺസ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിൻ അദ്ധ്യക്ഷത വഹിച്ച ഉൽഘാടന യോഗത്തിൽ, വൈസ് പ്രസിഡൻറ് കാർത്തിക രാജ് ആമുഖ പ്രഭാഷണം നടത്തി. റിയാദിലെ പ്രമുഖ ഡോക്ടർ ആമിന സെറീൻ പ്രോഗ്രാം ഉൽഘാടനം ചെയ്തു. റിയാദിലെ മറ്റു സാംസ്‌കാരിക സംഘടന പ്രതിനിധികളായ റഹ്‌മാൻ മുനമ്പത്ത് (ഫോർക്ക), സുരേന്ദ്രൻ (എൻആർകെ), ഷുക്കൂർ ആലുവ (ഒഐസിസി സെൻട്രൽ കമ്മിറ്റി), ഹിലാൽ ബാബു (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ), ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), മനാഫ് ബിൻ മുസ്തഫ (കെഎംസിസി എറണാകുളം), ഷിബു ഉസ്മാൻ (പിഎംഎഫ്) കെബി ഷാജി (കൊച്ചിൻ കൂട്ടായ്മ), അജീഷ് ചെറുവട്ടൂർ (ഒഐസിസി എറണാകുളം ജില്ല), കബീർ പട്ടാമ്പി (WMF), നിതാ ഹിദാഷ് (കേരള എഞ്ചിനിയേഴ്സ് ഫോറം), നൗഷാദ് ആലുവ (റിയാദ് ടാക്കീസ്), സഗീർ അന്ത്രാറത്തറ (തൃശൂർ ജില്ല), ഗഫൂർ കൊയിലാണ്ടി (ബ്ലഡ് ഡോണേഴ്സ് കേരള), എടപ്പാ ചെയർമാൻ അലി ആലുവ, പ്രസിഡൻറ് കരീം കാനാമ്പുറം, സെക്രട്ടറി സുഭാഷ് കെ അമ്പാട്ട്, ട്രെഷറർ ഡോമിനിക് സാവിയോ, ഇഡബ്ലിസി സെക്രട്ടറി സൗമ്യ തോമസ്, ജിബിൻ സമദ് കൊച്ചി വൈസ് പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു.

വുമൺസ് കളക്റ്റീവ് എക്സിക്യൂട്ടീവ് മെമ്പർമാരായ മിനുജ മുഹമ്മദ്‌, കാർത്തിക എസ് രാജ്, ആതിര എം നായർ, ജിയ ജോസ്, സഫ്ന അമീർ, മിനി വകീൽ, സ്വപ്ന ഷുക്കൂർ, നൗറിൻ ഷാ, മെമ്പർമാരായ നിത ഹിദാശ്, സുജ ഗോപകുമാർ എന്നിവരും, എടപ്പാ ഭാരവാഹികളായ സലാം പെരുമ്പാവൂർ, അമീർ കാക്കനാട്, ബിനു തോമസ് തുടങ്ങിയവർ പ്രോഗ്രാം നിയന്ത്രിച്ചു. ജോയിന്റ് സെക്രട്ടറി ജിയാ ജോസ് സ്വാഗതവും, ട്രഷറിർ ഡോ. അമൃത സുഭാഷ് നന്ദിയും രേഖപ്പെടുത്തി.


Read Previous

ഞാനില്ലായിരുന്നെങ്കിൽ ട്രംപ് ജയിക്കില്ലായിരുന്നു; നന്ദികെട്ടവന്‍; എലോണും ഞാനും തമ്മിൽ വളരെ നല്ല ബന്ധമായിരുന്നു. ഞങ്ങൾക്ക് തുടർന്നും നല്ല ബന്ധം ഉണ്ടാകുമോ എന്ന് എനിക്കറിയില്ല. ഇലോൺ മസ്കും ട്രംപും തമ്മിൽ വൻ വാക്പോര്,

Read Next

വർദ്ധിച്ചു വരുന്ന സ്വദേശിവൽക്കരണം: പ്രതിസന്ധികൾ മറികടക്കാൻ,  സമഗ്രമായ പ്രവാസി പുനഃരധിവാസനയം രൂപീകരിച്ചു നടപ്പാക്കണം: നവയുഗം ദമ്മാം മേഖല സമ്മേളനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »