എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; തമിഴ്‌നാട്ടില്‍ വീണ്ടും ബിജെപി – എഐഎഡിഎംകെ സഖ്യം


ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ബിജെപിയും എഐഎഡിഎംകെ സഖ്യം. 2026 ല്‍ നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുപാർട്ടികളും ഒന്നിച്ച് ജനവിധി തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി കൂടി പങ്കെടുത്ത സംയുക്തവാര്‍ത്താസമ്മേളനത്തിലായിരുന്നു സഖ്യ പ്രഖ്യാപനം.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എടപ്പാട് പളനിസ്വാമിയായിരിക്കും എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നും അമിത് ഷാ സൂചന നല്‍കുന്നു. ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും തമിഴ്നാട്ടില്‍ പളനിസ്വാമിയുടെ നേതൃത്വത്തിലും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും എന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു നേരത്തെ ബിജെപി – എഐഎഡിഎംകെ സഖ്യം പിരിഞ്ഞത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുമായുള്ള ഭിന്നതായിയിരുന്നു പ്രധാന വിഷയം. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ ബിജെപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെയാണ് വീണ്ടും സഖ്യം രൂപീകരിച്ചത്.

സംസ്ഥാന ബിജെപി അധ്യക്ഷസ്ഥാനത്തുനിന്ന് അണ്ണാമലൈയെ നീക്കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അണ്ണാമലയ്ക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സഖ്യ പ്രഖ്യാപനം നടന്നതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സഖ്യപ്രഖ്യാപന വേദിയില്‍ അണ്ണാമലൈ സന്നിഹിതനായിരുന്നു.


Read Previous

കുമാരനാശാന് പോലും സാധിക്കാത്ത കാര്യം വെള്ളാപ്പള്ളിക്ക് കഴിഞ്ഞു; അനിതരസാധാരണമായ പ്രവർത്തനം’; പുകഴ്ത്തി മുഖ്യമന്ത്രി

Read Next

സെല്ലിലേക്ക് പ്രവേശനം 12 പേർക്ക് മാത്രം; അതീവ സുരക്ഷ; തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നവരിൽ കസബിനെ നേരിട്ട ഉദ്യോഗസ്ഥനും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »