
റിയാദ്: സൗദി അറേബ്യയില്‍ ഇദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ച ആവാന്‍ സാധ്യതയെന്ന് അധികൃതര്‍. റമദാന്‍ 30 പൂര്‍ത്തിയാക്കുമെന്നാണ് ജ്യോതിശാസ്ത്ര കണക്കുകള്‍ കാണിക്കുന്നതെന്ന് ജിദ്ദ ആസ്‌ട്രോണമിക്കല്‍ അസോസിയേഷന്‍ അറിയിച്ചു.
മെയ് 11 ചൊവ്വാഴ്ച്ച സൗദിയില്‍ എവിടെയും മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ചയാവും പെരുന്നാള്‍. എന്നാല്‍, മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സൗദി സുപ്രിംകോര്‍ട്ടാണ്.