Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തുടർച്ചയായി എട്ട് ബജറ്റുകൾ, ചരിത്രമാകാൻ വീണ്ടും നിർമല സീതാരാമൻ; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്


ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്‍റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നത്. ജനുവരി 31 മുതല്‍ ഏപ്രില്‍ 4 വരെ രണ്ട് ഘട്ടമായി പാര്‍ലമെന്‍റില്‍ ബജറ്റ് സമ്മേളനം നടക്കും. ജനുവരി 31 ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും.

‘ബഹുമാനപ്പെട്ട രാഷ്ട്രപതി 2025 ജനുവരി 31 ന് രാവിലെ 11 മണിക്ക് ലോക്‌സഭാ ചേംബറിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. 2025-26 ലെ കേന്ദ്ര ബജറ്റ് 2025 ഫെബ്രുവരി 1 ന് ലോക്‌സഭയിൽ അവതരിപ്പിക്കും.’ -പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു എക്‌സില്‍ പങ്കിട്ട പോസ്റ്റില്‍ പറഞ്ഞു.

ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെ ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഭാഗത്തിൽ ഒമ്പത് സിറ്റിങ്ങുകൾ ഉണ്ടാകും, പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി നൽകും, ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് ധനമന്ത്രി നിര്‍മല സീതാരാമൻ മറുപടി നൽകും. തുടർന്ന് ബജറ്റ് നിർദേശങ്ങൾ പരിശോധിക്കുന്നതിനായി പാർലമെന്‍റ് ഇടവേള എടുക്കും.

മാർച്ച് 10 മുതൽ വീണ്ടും യോഗം ചേർന്ന് വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്‍ഡുകൾക്കായുള്ള ആവശ്യ ങ്ങൾ ചർച്ച ചെയ്യുകയും ബജറ്റ് പ്രക്രിയ പൂർത്തിയാക്കുകയും ചെയ്യും. സമ്മേളനം ഏപ്രിൽ 4 ന് അവ സാനിക്കും. മുഴുവൻ ബജറ്റ് സമ്മേളനത്തിന് 27 സിറ്റിങ്ങുകൾ ഉണ്ടാകും.


Read Previous

കഞ്ചിക്കോട് മദ്യ നിർമാണശാല; തീരുമാനത്തെ എതിർത്ത് രമേശ് ചെന്നിത്തല, സർക്കാറിൻ്റെ കറവ പശുവാണ് എക്സൈസ് എന്ന് പരിഹാസം

Read Next

അൽഹസ്സയിൽ പ്രവാസികൾക്ക് മനോഹരസായാഹ്നം തീർത്ത് “ശിശിരനിലാവ്” അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »