എട്ടുലക്ഷം കുവൈറ്റ് പൗരന്‍മാര്‍ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി; ഇനി 1.75 ലക്ഷത്തോളം പൗരന്മാര്‍ ബാക്കി; പ്രവാസികളില്‍ 10.68 ലക്ഷം പേര്‍ രജിസ്‌ട്രേഷന്‍ ചെയ്‌തു, ബാക്കിയുള്ളത് എട്ടു ലക്ഷത്തോളം പേര്‍, രജിസ്‌ട്രേഷന്‍ സമയ പരിധി നീട്ടില്ല.


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബയോമെട്രിക് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം അടുത്തുകൊണ്ടിരിക്കെ 10 ലക്ഷത്തോളം പേര്‍ ഇനിയും വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ബാക്കി. ഏകദേശം എട്ടുലക്ഷം കുവൈറ്റ് പൗരന്‍മാര്‍ ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇനി 1.75 ലക്ഷത്തോളം പൗരന്മാരാണ് ബാക്കിയുള്ളത്.

അതേസമയം, പ്രവാസികളില്‍ ഇതിനകം 10.68 ലക്ഷം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്‌തെങ്കിലും എട്ടു ലക്ഷത്തോളം പേര്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയു ണ്ടെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടറേറ്റിലെ പേഴ്സണല്‍ ഇന്‍വെസ്റ്റി ഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗ് ജനറല്‍ നായിഫ് അല്‍ മുതൈരി അറിയിച്ചു.

പൗരന്മാര്‍ക്ക് അവരുടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 ആണ്. എന്നാല്‍ പ്രവാസികളായ താമസക്കാര്‍ക്ക് ഡിസംബര്‍ 31 വരെ സമയമുണ്ടെന്നും മുതൈരി പറഞ്ഞു.

ആയിരത്തോളം ഭിന്നശേഷിക്കാരായ വ്യക്തികള്‍ ഇതിനകം ബയോമെട്രിക് രജി സ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം 11 മെഷീനുകള്‍ പ്രത്യേകമായി അനുവദിച്ചിരുന്നു.


Read Previous

ലൈംഗിക കുറ്റവാളികളെ 5 വർഷത്തേക്ക് വിലക്കണം; ശുപാർശ പാസാക്കി തമിഴ് സിനിമ മേഖല

Read Next

ആദ്യ ദിവസം തന്നെ ആയിരത്തോളം പേർ സേവനം തേടി; വൻ ഹിറ്റായി സഹൽ ആപ്പിലെ വാഹന കൈമാറ്റത്തിലുള്ള സേവനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »