റിയാദ് : അന്തരീക്ഷ താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം അനുഭവപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം സൂര്യാഘാതമേല്‍ക്കുന്നവരിലുണ്ടാകുന്ന എട്ടു ലക്ഷണങ്ങള്‍ സൗദി ഹെല്‍ത്ത് കൗണ്‍സില്‍ വ്യക്തമാക്കി. കടുത്ത ചൂട് മൂലമുള്ള ക്ഷീണത്തെക്കാള്‍ കൂടുതല്‍ അപകടകരമാണ് സൂര്യാഘാതം. ഇത് ചില സന്ദര്‍ഭങ്ങളില്‍ മരണത്തിലേക്കു വരെ നയിച്ചേക്കും.

ഊഷ്മാവ് 40 ഡിഗ്രിയും അതില്‍ കൂടുതലും ആയി ഉയരല്‍, മനോവിഭ്രാന്തി-ആശയ ക്കുഴപ്പം ബോധക്ഷയം, ചര്‍മം ചൂടാകല്‍-ചുവപ്പാകല്‍-വരണ്ടതാകല്‍ ഈര്‍പ്പമുള്ള താകല്‍, ഹൃദയമിടിപ്പിന്റെ വേഗതയും ശക്തിയും, തലവേദന, തലകറക്കം, ഓക്കാനം, ശരീര എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍.
ഇതിലേതെങ്കിലും ലക്ഷണങ്ങളോടെ രോഗിയെ കണ്ടാല്‍ ഉടന്‍ ആംബുലന്‍സില്‍ ബന്ധപ്പെടുകയും പ്രാഥമികശുശ്രൂഷകള്‍ നല്‍കുകയും വേണമെന്ന് സൗദി ഹെല്‍ത്ത് കൗണ്‍സില്‍ പറഞ്ഞു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിർജലീകരണം. ചൂട് കാലമായതിനാല്‍ ദഹിച്ചില്ലെ ങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം.