Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024: കേരളത്തില്‍ വോട്ടെടുപ്പ് വെള്ളിയാഴ്‌ച; ജുമുഅ നമസ്‌കാര സമയം ക്രമീകരിക്കാന്‍ ഇകെ വിഭാഗം #EK Samastha Changing Jumuah Time


കോഴിക്കോട് : കേരളത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത വെള്ളി യാഴ്‌ച ജുമുഅ നമസ്‌കാര സമയം ക്രമീകരിക്കാന്‍ നടപടിയുമായി ഇകെ വിഭാഗം സമസ്‌ത. ജുമുഅ നമസ്‌കാരത്തിന്‍റെ പേരില്‍ വോട്ടെടുപ്പില്‍ നിന്ന് ആരും വിട്ടു നില്‍ക്കാതിരിക്കാനാണ് സമസ്‌തയുടെ ഇടപെടല്‍. ജുമുഅ നമസ്‌കാരം നടക്കുന്ന വെളളിയാഴ്‌ചയില്‍ നിന്നും വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇകെ വിഭാഗം സമസ്‌ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.

വോട്ടെടുപ്പ് ദിവസം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാതെ വന്നതോടെയാണ് ജുമുഅ നമസ്‌കാരത്തിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഇകെ വിഭാഗം സമസ്‌ത മുന്‍കയ്യെടുത്തിരിക്കുന്നത്. സംഘടനക്ക് കീഴിലുള്ള മുഴുവന്‍ പള്ളികളിലും നമസ്‌കാര സമയം ക്രമീകരിക്കാനുള്ള നിര്‍ദേശം നേതൃത്വം മഹല്ലുകള്‍ക്ക് നല്‍കി യിട്ടുണ്ട്. നിലവില്‍ ഭൂരിഭാഗം പള്ളികളിലും ഏതാണ്ട് ഒരേ സമയത്താണ് നമസ്‌കാരം ഉള്‍പ്പെടെ നടക്കുന്നത്.

തെരഞ്ഞടുപ്പ് ദിവസം അടുത്തടുത്തുള്ള പള്ളികളില്‍ ഇത് വ്യത്യസ്‌ത സമയമാക്ക ണമെന്നാണ് നിര്‍ദേശം. പള്ളികളില്‍ ചുമതലയുള്ള ഖത്തീബുമാരില്‍ തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളവരുണ്ടെങ്കില്‍ പകരം ആളുകളെ മുന്‍കൂട്ടി കണ്ടെത്തണമെന്ന നിര്‍ദേശം സമസ്‌തക്കു കീഴിലുള്ള സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ലു ഭാരവാഹി കള്‍ക്ക് നല്‍കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജുമുഅ നമസ്‌കാരത്തിന് വേണ്ട സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മഹല്ലു കള്‍ക്ക് പാണക്കാട് ഖാസി ഫൗണ്ടേഷനും നിര്‍ദേശം നല്‍കി.


Read Previous

ദൂരദർശന്‍റെ കാവി നിറം മാറ്റം; ഇത് ഒരു രാഷ്‌ട്രീയ തീരുമാനമാണ്; കാഴ്‌ചക്കാരുടെ എണ്ണത്തിലും വാണിജ്യത്തിലും ഒരു നേട്ടവും ഉണ്ടാക്കില്ലെന്ന് വിദഗ്‌ധാഭിപ്രായം #Experts On Doordarshan Color Change

Read Next

‘മോദിയുടെ സിംഹാസനം ഇളകിത്തുടങ്ങി, രാഹുൽ തോൽക്കുമെന്ന പ്രസ്‌താവന പരാജയ ഭീതിയിൽ’: രമേശ് ചെന്നിത്തല #CHENNITHALA FLAYS NARENDRA MODI

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »