പാലായിൽ ക്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം; ചക്രം തലയിലൂടെ കയറിയിറങ്ങി


പാലാ (കോട്ടയം): കടപ്പാട്ടൂർ ബൈപ്പാസിൽ വയോധികൻ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് (71) മരിച്ചത്. റോഡിൽ തെറിച്ച് വീണ ഔസേപ്പച്ചന്റെ തലയിൽ ചക്രങ്ങൾ കയറിയിറങ്ങി ചിന്നിച്ചിതറിയ നിലയിലായിരുന്നു.

ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ തിങ്കളാഴ്ച രാവിലെ 8.15-നാണ് അപകടമുണ്ടായത്. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് ഔസേപ്പച്ചനെ ക്രെയിൻ ഇടിച്ചത്.

പാലാ പോലീസും ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി റോഡും വാഹനത്തിൻ്റെ ടയറുകളും ശുചിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.


Read Previous

സ്വന്തം പറമ്പിലെ തേങ്ങ പറിക്കുന്നതിന്‌ വയോധികയ്ക്ക് സി.പി.എം. വിലക്ക്; നിഷേധിച്ച് പാര്‍ട്ടി

Read Next

ഭാരതീയ വിചാര കേന്ദ്രം എറണാകുളം ജില്ലാ സമ്മേളനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »