ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ഗോയലിന്റെ രാജി എന്നാത് ആശ്ചര്യംഉണര്‍ത്തുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്നുള്ള ഗോയലിൻ്റെ രാജി പ്രസിഡൻ്റ് ദ്രൗപതി മുർമു സ്വീകരിച്ചതായി നിയമ-നീതി മന്ത്രാലയം ഗസറ്റ് വിജ്ഞാപനത്തിൽ അറിയിച്ചു.

2027 ഡിസംബർ വരെ അദ്ദേഹത്തിൻ്റെ കാലാവധി. എന്തുകൊണ്ടാണ് അദ്ദേഹം പടിയി റങ്ങിയതെന്ന് അറിയില്ല. വിരമിച്ച ബ്യൂറോക്രാറ്റായ ഗോയൽ പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. 2022 നവംബറിൽ ആണ് അദ്ദേഹം തിര ഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതല എല്‍ക്കുന്നത്
ഫെബ്രുവരിയിൽ അനുപ് പാണ്ഡെ വിരമിക്കുകയും ഗോയൽ രാജിവയ്ക്കുകയും ചെയ്തതിനെത്തുടർന്ന്, മൂന്നംഗ EC പാനലിൽ ഇപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണുള്ളത്.