ഇന്തോനേഷ്യയിൽ തിരഞ്ഞെടുപ്പ് പൂർത്തിയായി; ഒരു ദിനം ലോകത്തിൽ ഏറ്റവും അധികം ആളുകൾ ജനാധിപത്യ അവകാശം വിനിയോഗിക്കുന്ന രാജ്യം


ജക്കാർത്ത: ഒറ്റദിനം കൊണ്ട് ലോകത്തിലെ ഏറ്റവും അധികം ആളുകൾ ജനാധിപത്യ അവകാശം വിനിയോ​ഗിക്കുന്ന ഇന്തോനേഷ്യയിൽ തിരിഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി. വൈകിട്ടോടെ ഫലസൂചനകൾ പുറത്തുവരും. പ്രസിഡൻ്റ് ജോക്കോ വിഡോഡോയുടെ പിൻഗാമി ആരാകുമെന്ന് നിർണ്ണയിക്കാനുള്ള തിരഞ്ഞെടുപ്പിൽ ഏക​ദേശം 20 കോടിയിലധികം വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോ​ഗിച്ചത്.

മുൻ സ്പെഷ്യൽ കമാൻഡറായ പ്രതിരോധ മന്ത്രി പ്രബോവോ സുബിയാന്തോ തിരഞ്ഞെടുപ്പിന് മുമ്പുള്ള സർവേകളിൽ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. എന്നിരുന്നാലും പ്രബോവോ 50 ശതമാനത്തിലധികം വോട്ടുകൾ നേടുമോ എന്ന് വ്യക്തമല്ല. ഇത് ആദ്യ റൗണ്ടിൽ വിജയിക്കാൻ ആവശ്യമാണ്. ജക്കാർത്ത മുൻ ഗവർണറും അക്കാദമിക് വിദഗ്ധനുമായ അനീസ് ബസ്വേദൻ, മുൻ സെൻട്രൽ ജാവ ഗവർണർ ഗഞ്ചാർ പ്രണോവോ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. രണ്ട് മാസത്തോളമായി രാജ്യത്ത് പ്രചാരണ പരിപാടികൾ സജീവമായിരുന്നു

വോട്ടർമാർ പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും മാത്രമല്ല രാജ്യത്തു ടനീളമുള്ള എല്ലാ ഭരണ തലങ്ങളിലുമുള്ള എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് പ്രതിനിധികളെയും തിരഞ്ഞെടുക്കുന്നുണ്ട്. 820000 പോളിങ്‌ സ്റ്റേഷനുകളാണ് 17,000 ദ്വീപുകളിലായി സജ്ജീകരിച്ചിരുന്നത്. 17 വയസ് പൂർത്തിയായ എല്ലാവർക്കും വോട്ട്‌ ചെയ്യാം. 40 വയസിന് താഴെയുള്ള വോട്ടർമാരാണ് ഭൂരിഭാഗവും ഉള്ളത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്ഥാനാർത്ഥികളെല്ലാം യുവ വോട്ടർമാരെ വിജയിപ്പിക്കാൻ സഹായിക്കുന്നതിനായി മത്സരിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

പ്രാഥമിക ഫലങ്ങൾ വൈകിട്ടോടെ ലഭിക്കും. 35 ദിവസമാണ് ഔദ്യോഗിക ഫലം പ്രഖ്യാപിക്കാൻ എടുക്കുന്നത്. 50 ശതമാനം വോട്ട് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്കാർക്കും ലഭിച്ചില്ലെങ്കിൽ കൂടുതൽ വോട്ടുലഭിച്ച രണ്ടുപേർ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ മത്സരിക്കണം. ജൂൺ 26നായിരിക്കും ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പുകളിലൊന്നാണ് ഇന്തോനേഷ്യൻ തിരഞ്ഞെടുപ്പ്. ഇന്ത്യയിലും അമേരിക്കയിലും ഇതിലേറെ ആളുകൾ വോട്ടു ചെയ്യുന്നുണ്ടെങ്കിലും അത് വിവിധഘട്ടങ്ങളായാണ്.


Read Previous

രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; കമല്‍ നാഥിന് സീറ്റില്ല

Read Next

സമരം ചെയ്യുന്ന കര്‍ഷകരോട് ഐക്യപ്പെടാതെ തന്റെ പിതാവിനോടുള്ള ആദരവ് പൂര്‍ണമാകില്ല’: മധുര സ്വാമിനാഥന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »