ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടുമെന്ന ഭീഷണിയാണ് പാര്‍ട്ടികള്‍ നേരിടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ഒഴിവ് വന്ന 56 രാജ്യസഭാ സീറ്റുകളില്‍ 41 സീറ്റുകളിലും സോണിയ ഗാന്ധിയുള്‍പ്പടെയുള്ള നേതാക്കള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മൂന്ന് സംസ്ഥാനങ്ങളിലും സ്വന്തം എംഎല്‍എമാരുടെ എണ്ണം പരിഗണിക്കാതെ അധികമായി ഓരോ സ്ഥാനാര്‍ഥികളെ ബിജെപി നിര്‍ത്തിയത് കോണ്‍ഗ്രസിനേയും എസ്പിയേയും വെട്ടിലാക്കിയിരിക്കുകയാണ്.
ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വിളിച്ച യോഗത്തില്‍ എട്ട് പാര്‍ട്ടി എംഎല്‍എമാര്‍ പങ്കെടുത്തില്ല. ഇതിനിടെ എസ്പി ചീഫ് വിപ്പ് മനോജ് പാണ്ഡെ സ്ഥാനം രാജിവെക്കുകയും ചെയ്തിട്ടുണ്ട്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കഴിഞ്ഞ ദിവസം തന്നെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ പത്ത് രാജ്യസഭാ സീറ്റുകളാണ് ഒഴിവുള്ളത്. നിലവിലെ എംഎല്‍എമാരുടെ അംഗ സഖ്യ അനുസരിച്ച് ബിജെപിക്ക് ഏഴും സമാജ് വാദി പാര്‍ട്ടിക്ക് മൂന്നും സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനാകും. എന്നാല്‍ ബിജെപി എട്ടാമത്തെ സ്ഥാനാര്‍ഥിയെ കൂടി പ്രഖ്യാപിച്ചതോടൊണ് സംസ്ഥാനത്ത് മത്സരത്തിനും മറുകണ്ടം ചാടലിനും വേദിയൊരുങ്ങിയത്. 37 എംഎല്‍എമാരുടെ പിന്തുണയാണ് ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടത്. സമാജ് വാദി പാര്‍ട്ടിയുടെ പത്തോളം എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. തിരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേഷ് യാദവ് വിളിച്ച് ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ എട്ട് പേര് പങ്കെടുക്കുകയും ചെയ്തിരുന്നില്ല. കൂടാതെ എസ്പി സഖ്യംവിട്ട് എന്‍ഡിഎയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്ന അജിത് സിങ്ങിന്റെ ആര്‍എല്‍ഡി എംഎല്‍എമാരും ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്തേക്കും.
ചലച്ചിത്രതാരവും സിറ്റിങ് എം.പി.യുമായ ജയ ബച്ചന്, മുന്‍ ചീഫ് സെക്രട്ടറി അലോക് രഞ്ജന്‍, മുന്‍ എം.പി.യും ദളിത് നേതാവുമായ രാംജിലാല്‍ സുമന് എന്നിവരാണ് എസ്.പി. സ്ഥാനാര്‍ഥികള്‍. ജയ ബച്ചനെയും അലോക് രഞ്ജനെയും മത്സരിപ്പിച്ചതില്‍ പാര്‍ട്ടിക്കകത്ത് എതിര്‍പ്പുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് എട്ടാം സ്ഥാനാര്‍ഥിയായി സഞ്ജയ് സേതിനെ ബി.ജെ.പി കളത്തിലിറക്കിയത്.
രാജ്യസഭാ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കേ കൂറുമാറ്റ ഭീതിയെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ടോടെ കര്‍ണാടകത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരെയും നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. വോട്ട് നഷ്ടമാകാതിരിക്കാനുള്ള മുന്‍കരുതലായി എം.എല്‍.എ.മാര്‍ക്ക് മോക് വോട്ടെടുപ്പും ഒരുക്കി.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് മുന്‍കരുതലുകള്‍. ചൊവ്വാഴ്ച രാവിലെ എം.എല്‍.എ.മാര്‍ ഹോട്ടലില്‍നിന്ന് നേരേ വിധാന്‍സൗധയിലേക്ക് വോട്ടുചെയ്യാന്‍ പോകുമെന്ന് ശിവകുമാര്‍ അറിയിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ ഭാഗത്തുനിന്ന് കൂറുമാറി വോട്ടുചെയ്യില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നാല് രാജ്യസഭാസീറ്റുകളിലേക്ക് അഞ്ച് സ്ഥാനാര്‍ഥികള്‍ വന്നതോടെയാണ് മത്സരം വാശിനിറഞ്ഞതായത്. കോണ്‍ഗ്രസ് അജയ് മാക്കന്, സയ്യിദ് നസീര്‍ ഹുസൈന്, ജി.സി. ചന്ദ്രശേഖര്‍ എന്നീ മൂന്ന് സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്.
ഇവരെ വിജയിപ്പിക്കാന്‍ 135 എം.എല്‍.എ.മാരുടെ വോട്ട് വേണം. കോണ്‍ഗ്രസ് എം.എല്‍.എ.യായ രാജാ വെങ്കടപ്പ നായികിന്റെ നിര്യാണത്തോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 134 ആയി ചുരുങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ദര്ശന് പുട്ടണയ്യയുടേതും കര്‍ണാടക രാജ്യ പ്രകൃതിപക്ഷയുടെ എം.എല്‍.എ. ജനാര്‍ദനറെഡ്ഡിയുടെയും പിന്തുണ കോണ്‍ഗ്രസിന് കിട്ടുമെന്നാണ് കരുതുന്നത്. ജനാര്‍ദനറെഡ്ഡിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
ബി.ജെ.പി.-എന്‍.ഡി.എ. സഖ്യത്തിന്റെ ആദ്യ സ്ഥാനാര്‍ഥി നാരായണ്‍ കൃഷ്ണാസാ ഭാണ്ഡഗെയാണ്. രണ്ടാംസ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ സഖ്യത്തിന് നിയമസഭയിലില്ല. ആദ്യ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചശേഷം 40 വോട്ടാണ് ബാക്കിയുണ്ടാവുക.
അഞ്ച് വോട്ടിന്റെ കുറവുവരും. എന്നിട്ടും രണ്ടാംസ്ഥാനാര്‍ഥിയായി ജെ.ഡി.എസിന്റെ കുപേന്ദ്ര റെഡ്ഡിയെ രംഗത്തിറക്കി പരീക്ഷണത്തിന് മുതിര്‍ന്നതാണ്. ഇതാണ് കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കുന്നത്.
ഒരുസീറ്റ് മാത്രം ഒഴിവുള്ള ഹിമാചലില്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 68 അംഗ സംസ്ഥാന നിയമസഭയില്‍ നിന്ന് രാജ്യസഭാ സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ വേണ്ടത് 35 എംഎല്‍എമാരുടെ പിന്തുണയാണ്. കോണ്‍ഗ്രസിന് 40 എംഎല്‍എമാരുണ്ട്. മൂന്ന് സ്വതന്ത്രരും കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. ബിജെപിക്ക് 25 എംഎല്‍എമാരാണുള്ളത്.
കോണ്‍ഗ്രസ് അഭിഷേക് മനു സിങ്വിയെയാണ് സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. അഭിഷേക് സിങ്വിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ കോണ്‍ഗ്രസിലുള്ള അഭിപ്രായ ഭിന്നത മുതലെടുക്കാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ഷ് മഹാജനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് മത്സരത്തിന് കളമൊരുങ്ങിയത്.
