Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇലക്‌ട്രോണിക് ഡേറ്റ നല്‍കിയാല്‍ മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷണത്തിലൂടെയെന്ന് തെളിയിക്കും; വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി


ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ രൂക്ഷ വിമർ ശനം ഉന്നയിച്ച് ലോക്‌സഭാനേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ സംസാരിക്കവെ ഇലക്ഷന്‍ കമ്മിഷന്‍ ഇലക്‌ട്രോണിക് ഡേറ്റ നല്‍കിയാല്‍ മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷണത്തിലൂടെയെന്ന് തെളിയിക്കാമെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.

എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ ലിസ്റ്റ് നൽകുകയാണെങ്കിൽ കള്ളവോട്ട് നടന്ന സീറ്റുകൾ ഏതൊക്കയാണെന്ന് തെളിയിക്കാമെന്നും മോദി കള്ളവോട്ട് ലഭിച്ചാണ് പ്രധാനമന്ത്രിയായതെന്നും വ്യക്തമാക്കാമെന്നും രാഹുല്‍. വെറും 25 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് മോദി പ്രധാനമന്ത്രി യായത്. 25 സീറ്റുകളിലെ ബിജെപിയുടെ വിജയ ഭൂരിപക്ഷം 35,000മോ അല്ലെങ്കിൽ അതിന് താഴെയോ ആണ്.

ബെംഗളൂരു സെൻട്രൽ ലോക്‌സഭാ സീറ്റിന് കീഴിലുള്ള മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ടെന്നും അതുകൊണ്ടാണ് ബിജെപി സീറ്റ് നേടിയ തെന്നും രാഹുൽ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

കർണാടകയിലെ വോട്ടർ പട്ടികയിലെ കൃത്രിമത്വം തുറന്നുകാട്ടിയതിന് ശേഷം ആളുകൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെ, മധ്യപ്രദേശ്, രാജസ്ഥാൻ, ബീഹാർ എന്നിവിടങ്ങളിലെ ഇസിഐയുടെ വെബ്‌സൈറ്റുകൾ അടച്ചുപൂട്ടി. ആളുകൾ ചോദ്യം ചോദിക്കുന്നത് തുടർന്നാൽ വൻ പ്രത്യാഘാതങ്ങൾ വരുമെന്ന് ഇസിഐയ്‌ക്ക് അറിയാമെന്നും രാഹുൽ കുറ്റപ്പെടുത്തി.

“തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നു. ഞാൻ ഒരു എംപിയാണ്, ലോക്‌സഭയിൽ ഭരണഘടനയിൽ കൈ വച്ചാണ് സത്യപ്രതിജ്ഞ ചെയ്‌ത് ” അദ്ദേഹം പറഞ്ഞു.

ത്തിനിടെ നടന്ന തിരഞ്ഞെടുപ്പുകളിലെ മെഷീൻ റീഡബിൾ വോട്ടർ പട്ടികയും 10 വർഷ വോട്ട് രേഖപ്പെടുത്തിയതിൻ്റെ ദൃശ്യങ്ങളും പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ച രാഹുൽ, മറ്റ് മണ്ഡലങ്ങളിൽ നടന്ന വ്യാജവോട്ടുകളുടെ കണക്ക് പുറത്തുവിടുമെന്നും അവകാശപ്പെട്ടു.

പല മണ്ഡലങ്ങളിൽ നിന്നുമുള്ള പേപ്പർ രൂപേണയുള്ള വോട്ടർ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നും ഇലക്ട്രോണിക് ഡാറ്റ നിഷേധിച്ചാൽ, അവ സ്വമേധയാ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വോട്ടർ പട്ടികയും വീഡിയ ദൃശ്യങ്ങളും നശിപ്പിച്ചാൽ ഭരണഘടനയെ ആക്രമിക്കുന്നതു പോലെയാണ് അങ്ങനെ ഇസിഐ ചെയ്യുകയാണെങ്കിൽ ഗുരുതര ആക്രമണങ്ങൾ നേരിടേണ്ടി വരും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുലിൻ്റെ ആരോപണങ്ങളെ പൂർണമായും നിരാകരിച്ചുകൊണ്ട് ഇസിഐ രംഗത്തെ ത്തി. രാഹുൽ ഗാന്ധി ഇസിഐ ക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ പരാതി പ്പെടുന്നതിൽ തെറ്റില്ലെന്നും അങ്ങനെ ചെയ്‌തില്ലെങ്കിൽ ആരോപണങ്ങളിൽ കഴമ്പ് ഇല്ലായെന്നാണ് അർഥമെന്നും ഇസിഐ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അദ്ദേഹം രാജ്യത്തോട് ക്ഷമ ചോദിക്കണ മെന്നും ഇസിഐ പറഞ്ഞു.

മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾ ചോർന്നതുമായി ബന്ധപ്പെട്ട് ചീഫ് ഇലക്‌ട്രൽ ഓഫീസർ രാഹുൽ ഗാന്ധിക്ക് കത്തയക്കുകയും ചെയ്‌തു. 1950 ലെ ജനപ്രാതിനിധ്യ നിയമം, 1960 ലെ ഇലക്‌ട്രറൽ രജിസ്ട്രേഷൻ നിയമങ്ങൾ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കാലാ കാലങ്ങളിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇലക്‌ട്രൽ പോൾ നടത്തുന്നതെന്നും

ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി നൽകിയാൽ മാത്രമേ തെരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്യാനാകൂ എന്നും കത്തിൽ പറയുന്നു. അർഹരായ വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനെക്കുറിച്ചും അനർഹരായവരെ പട്ടികയിൽ ഉൾക്കൊള്ളിക്കുന്നതും സംബന്ധിച്ചുള്ള പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാൽ അത്തരം വോട്ടർമാരുടെ പേരുകൾ സഹിതം തിരികെ നൽകിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും ഇലക്‌ട്രൽ ഓഫീസർ പറഞ്ഞു.

ബിജെപി അധികാരത്തിലെത്താൻ കാരണമായ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ തുറന്നുകാട്ടാൻ കോൺ ഗ്രസ് തീരുമാനിച്ചതിനാൽ മോദി സർക്കാർ അധികകാലം നിലനിൽക്കില്ലെന്ന് എഐസിസി പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

“2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയും കൂട്ടരും നേരിട്ട് വിജയിച്ചില്ല. വോട്ട് മോഷണത്തി ലൂടെയാണ് വിജയിച്ചത്. അതിനാൽ മോദി സർക്കാർ അധികകാലം നിലനിൽക്കില്ല. അവരുടെ ഭീഷണി ഞങ്ങൾ തുറന്നുകാട്ടും. മോദിയെ സ്ഥാനഭ്രഷ്‌ടനാക്കുക മാത്രമല്ല, അദ്ദേഹത്തെ ഒരു പാഠം പഠിപ്പി ക്കുകയും ചെയ്യും,” ഖാർഗെ കൂട്ടിച്ചേർത്തു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കലബുറഗി സീറ്റിൽ നിന്ന് പരാജയപ്പെടാൻ കാരണം വോട്ടർ പട്ടികയിലുണ്ടായ ക്രമക്കേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “2019 ൽ, എൻ്റെ ജീവിതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് തോൽവി അനുഭവിച്ചു. പിന്നീട് ഫലം വിശകലനം ചെയ്‌തപ്പോൾ, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 20,000 മുതൽ 25,000 വരെ പുതിയ വോട്ടർമാരെ ചേർത്തതായി മനസിലായി. ആ സമയത്ത് ഞങ്ങളുടെ പക്കൽ തെളിവില്ലായിരുന്നു. പക്ഷേ ഇപ്പോൾ ഞങ്ങളുടെ പക്കൽ തെളിവുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.


Read Previous

ഇന്ത്യ-റഷ്യ ബന്ധം ശക്‌തമാകുന്നു; പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി, ഇന്ത്യയിലേക്ക് ക്ഷണം

Read Next

ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല; പൊലീസില്‍ അറിയിക്കണോ എന്നാശങ്ക!’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »