ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കൊട്ടും കുരവയും ആര്‍പ്പുവിളികളുമായി ബോയിങ് 777 വിഭാഗത്തിൽപെട്ട മൂന്നു വിമാനങ്ങൾ ജിദ്ദയിൽ നിന്ന് റോഡ് മാര്‍ഗം റിയാദിലെത്തിച്ചു, 11 ദിവസത്തെ യാത്രയ്ക്കു ശേഷമാണ് ഇന്ന് റിയാദ് “ബോളിവാർഡ് റൺവേ”യിലെത്തിച്ചത്. വരവിന്റെ വിശദാംശങ്ങൾ പകര്‍ത്താന്‍ നൂറുകണക്കിന് ആളുകള്‍ തടിച്ചു കൂടിയിരുന്നു, വന്‍ വരവേല്‍പ്പാണ് യാത്രയിലുടനീളം ജനങ്ങള്‍ നല്‍കിയത്
B777-200ER വിമാനങ്ങങ്ങളാണ് സൗദി തുറമുഖ നഗരമായ ജിദ്ദയിലെ വിമാനത്താവള ത്തിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ ട്രക്കുകളിൽ കയറ്റി റിയാദിലെ ബൊളിവാർഡ് റൺവേയിലേക്ക് കൊണ്ടുവന്നത്. വൻ സുരക്ഷയോടെ മദീന, അൽഖസീം വഴിയാണ് റിയാദിൽ എത്തിച്ചത്, റിയാദ് സീസണിൻ്റെ അഞ്ചാമത് എഡിഷൻ വേദിയായ ബൊളിവാര്‍ഡ് സിറ്റിയിലേക്കാണ് വിമാനങ്ങൾ കൊണ്ട് വന്നത്

https://twitter.com/malayalamithram/status/1835946146356715983
60 ടൺ ഭാരം വരുന്ന വിമാനങ്ങളുടെ ഉയരം 8.5 മീറ്ററിൽ കൂടുതലാണ്. കൂടുതൽ ഭാരം കാരണം യാത്രയിൽ നേരിടേണ്ടി വന്ന വെല്ലുവിളികൾ മറികടന്നാണ് വിമാനങ്ങൾ ബോളിവാർഡ് റിയാദ് സിറ്റിയിലെത്തിയത്. വിമാനങ്ങൾക്ക് അകമ്പടിയായി ടീമിന്റെ പരിചയസമ്പത്തുള്ള ടെക്നിഷ്യന്‍മ്മാര്‍ അനുഗമിച്ചിരുന്നു എല്ലാ വെല്ലുവിളികളും മറികടന്നാണ് വിമാനം റിയാദില്‍ എത്തിച്ചത്

വിമാനങ്ങള്‍ റിയാദില്‍ എത്തിക്കാന്‍ രണ്ടാഴ്ച മുതൽ മൂന്ന് ആഴ്ച വരെയുള്ള സമയം വേണ്ടിവരുമെന്ന് കരുതിയിരുന്നുവെങ്കിലും, 11 ദിവസം കൊണ്ട് റിയാദില്‍ എത്തി ക്കാന്‍ കഴിഞ്ഞു. ബൊളിവാർഡ് റൺവേ”യില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കു ന്നതിനായി വിമാനങ്ങളുടെ ഉള്ളില്‍ വാണിജ്യസ്ഥാപനങ്ങളും റസ്റ്റോറന്റുകളും ഒരുക്കുന്നതിനായിട്ടാണ്മാ വിമാനം ജിദ്ദയില്‍ നിന്ന് റിയാദിലെത്തിച്ചത്, വിമാനത്തിന്‍റെ വരവ് വഴിനീളെ വലിയസ്വീകരണത്തോടെയാണ് ഓരോ വഴികളും പിന്നിട്ടത് , ആകാശത്തിലൂടെ പറന്നു മാത്രം കണ്ടിട്ടുള്ള വിമാനം റോഡിലൂടെ സഞ്ചരിച്ചു വരുന്നത് വലിയ കാഴ്ച തന്നെയായിരുന്നു ജനങള്‍ക്ക് സമ്മാനിച്ചത് അതുകൊണ്ട് തന്നെ ഓരോ നിമിഷവും ചിത്രങ്ങള്‍കൊണ്ടും വീഡിയോ കൊണ്ടും സോഷ്യല്‍ മിഡിയയില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു, വിവിധതരം ഫോട്ടോകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞപ്പോള്‍ വിനോദ കമ്മിറ്റി അധ്യക്ഷൻ ആയ തുർക്കി ആൽ ഷെയ്ഖ് ഏറ്റവും മനോഹരമായ ഫോട്ടോഗ്രാഫിക്ക് മത്സരവും പ്രഖ്യാപിച്ചു, അതോടെ വിവിധ തരത്തിലുള്ള ഫോട്ടോകളുടെ കുത്തൊഴുക്ക് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്
https://twitter.com/malayalamithram/status/1835944882399027395

ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ അറിയിപ്പ് അനുസരിച്ച് റിയാദ് സീസണിന്റെ അഞ്ചാം പതിപ്പിന് . ഒക്ടോബർ പന്ത്രണ്ടിനാണ് തുടക്കമാകുന്നത് വിവിധ വിനോദ പരിപാടികൾ, വേൾഡ് ചാമ്പ്യൻ ഷിപ്പുകൾ, എക്‌സിബിഷനുകൾ എന്നിവ ഉൾപ്പെടുത്തിയാകും ഇത്തവണത്തെ റിയാദ് സീസൺ അരങ്ങേറുക.

14 വിനോദ കേന്ദ്രങ്ങളും, 11 ലോക ചാമ്പ്യൻഷിപ്പുകളും, 10 ഫെസ്റ്റിവലുകളും, എക്‌സിബിഷനുകളും ഇത്തവണ സീസണിന്റെ ഭാഗമാകും. 72 ലക്ഷം ചതുരശ്ര മീറ്ററിലായിരിക്കും ഇവ സജ്ജീകരിക്കുക. 2100 കമ്പനികളായിരിക്കും ഇത്തവണ സീസണിന്റെ ഭാഗമാകുന്നത്. ഇതിൽ 95 ശതമാനവും പ്രാദേശിക കമ്പനികളാണ്. ഏഴ് ഇവന്റുകളാണ് സീസണിന്റെ ഭാഗമായി സംഘടിപ്പിക്കുക. റിയാദ് സീസൺ ടെന്നീസ് കപ്പ് ഇവന്റും ഇതിൽ ഉൾപെടും. എലീ സാബുമായി സഹകരിച്ച് ഉപഭോക്താക്കൾ ക്കായി ഫാഷൻ ഇവന്റും ഒരുക്കും.
