Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബ്രെയിന്‍ ചിപ്പ് ടെലിപ്പതി മനുഷ്യന് സൂപ്പര്‍ പവര്‍ നല്‍കുമെന്ന് ഇലോണ്‍ മസ്‌ക്; രണ്ടാം ഘട്ട പരീക്ഷണത്തിനൊരുങ്ങി ന്യൂറാലിങ്ക്


കാലിഫോര്‍ണിയ: ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ന്യൂറാലിങ്ക് തയ്യാറാക്കിയ ബ്രെയിന്‍ ചിപ്പ് ടെലിപ്പതിയുടെ സഹായത്തോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് കംപ്യൂട്ടറുകളെ നിയന്ത്രിക്കാനാകുമെന്ന് 2024 ജനുവരിയില്‍ നടന്ന ആദ്യ പരീക്ഷണത്തില്‍ വ്യക്തമായിരുന്നു.

ഇതിന് പിന്നാലെ ഇപ്പോള്‍ രണ്ടാമത്തെ പരീക്ഷണത്തിന് ന്യൂറാലിങ്ക് തയ്യാറെടുക്കുക യാണ്. ബ്രെയിന്‍ ചിപ്പ് സ്ഥാപിച്ച് മാസങ്ങള്‍ക്ക് ശേഷം ചില സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയെങ്കിലും ആദ്യ പരീക്ഷണം വിജയമായിരുന്നു. കിടപ്പ് രോഗികളിലാണ് ടെലിപ്പതി പരീക്ഷണം നടത്തുന്നത്.

2024 അവസാനത്തോടെ ടെലിപ്പതി കൂടുതല്‍ ആളുകളില്‍ ഘടിപ്പിക്കാനാകുമെന്നാണ് മസ്‌ക് വ്യക്തമാക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച മനുഷ്യര്‍ക്ക് ദോഷമുണ്ടാക്കുമെന്ന് ഇലോണ്‍ മസ്‌ക് പല തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ മനുഷ്യ ബുദ്ധിയെ സഹായിക്കാന്‍ തലച്ചോറില്‍ ഘടിപ്പിക്കുന്ന ടെലിപ്പതി മനുഷ്യന് സൂപ്പര്‍ പവര്‍ നല്‍കുമെന്നാണ് മസ്‌കിന്റെ വാദം.

ആദ്യ പരീക്ഷണത്തിലുണ്ടായ വീഴ്ചകള്‍ പരിഹരിച്ചുകൊണ്ടാവും ഭാവിയിലെ ശസ്ത്രക്രിയകള്‍. മസ്തിഷ്‌ക ചര്‍മ്മത്തില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ എന്ന് വിളിക്കുന്ന നേര്‍ത്ത നാരുകള്‍ വേര്‍പെട്ടതാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടാവും പുതിയ ചിപ്പ് ഘടിപ്പിക്കുക.


Read Previous

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ മധുകര്‍ ജാംദാര്‍, സുപ്രീം കോടതിയിലേക്ക് രണ്ട് പുതിയ ജഡ്ജിമാര്‍: കൊളീജിയം ശുപാര്‍ശ

Read Next

ലിവിങ് ടുഗതര്‍ വിവാഹം അല്ല; പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ല: ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »