Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മേഖലയിലെ സാഹചര്യം: സൗദിയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് എംബസി.


റിയാദ്: മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രാദേശിക അധികൃതരും എംബസിയും നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി പുറപ്പെടുവിച്ച പുതിയ അഡ്വൈസറിയിൽ വ്യക്തമാക്കുന്നു.

റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തി ക്കുന്നുണ്ട്. വി.എഫ്.എസ് (VFS) വഴിയുള്ള ഔട്ട്‌സോഴ്സ് സേവനങ്ങളും കോൺസുലാർ ക്യാമ്പുകളും മുടക്കമില്ലാതെ തുടരും. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ സമയങ്ങളിൽ എംബസി കൂടുതൽ നിർദ്ദേശങ്ങൾ നൽകും.

ഇന്ത്യയ്ക്കും സൗദിക്കുമിടയിലുള്ള വിമാന സർവീസുകൾ നിലവിൽ തടസ്സമില്ലാതെ തുടരുന്നുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് വിവിധ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നു. ജിദ്ദ, മദീന സെക്ടറുകളിലും ഷെഡ്യൂൾ ചെയ്ത സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് ലഭ്യത പരിശോധിച്ചു യാത്ര ചെയ്യാവുന്നതാണെന്ന് എംബസി അറിയിച്ചു.

അടിയന്തര സഹായത്തിന് ബന്ധപ്പെടാം പ്രവാസികൾക്ക് സഹായത്തിനായി 24 മണിക്കൂറും പ്രവർത്തി ക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകൾ എംബസി സജ്ജമാക്കിയിട്ടുണ്ട്.

റിയാദ് എംബസി: 011 4884697, +966 542126748 (വാട്ട്‌സ്ആപ്പ്), 800 247 1234 (ടോൾ ഫ്രീ).

ജിദ്ദ കോൺസുലേറ്റ്: 012 6648660, +966 536209704 (വാട്ട്‌സ്ആപ്പ്), 800 244 0003 (ടോൾ ഫ്രീ).

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്സ് (X), ഫേസ്ബുക്ക് എന്നിവയിലൂടെ നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും എംബസി പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.


Read Previous

യാദൃശ്ചികമല്ല, അഞ്ച് തവണ സംഭവിച്ച കാര്യമാണത്

Read Next

സൗദി അറേബ്യയിലെ നാഷണൽ എമർജൻസി ഏർലി വാണിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചാൽ പാലിക്കേണ്ട പ്രധാന സുരക്ഷാ മുൻകരുതലുകൾ പുറപ്പെടുവിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »