കേളിദിനം സാംസ്കാരിക സമ്മേളനം എംബസ്സി സെക്കന്റ് സെക്രട്ടറി എസ് കെ നായക് ഉദ്‌ഘാടനം ചെയ്‌തു.


റിയാദ് : കേളി കലാസാംസ്കാരിക വേദി 24-ആം വാർഷികം ‘കേളിദിനം2025’ സാംസ്കാരിക സമ്മേളനം എംബസ്സി സെക്കന്റ് സെക്രട്ടറി എസ് കെ നായക് ഉദ്‌ഘാടനം ചെയ്‌തു.സംഘാടക സമിതി ചെയർമാൻ രജീഷ് പിണറായി ആമുഖം പ്രസംഗം നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ കേളി പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.ഡ്യൂൺസ് ഇന്റര്‍നാഷനല്‍ സ്കൂൾ പ്രിൻസിപ്പാൾ സംഗീത അനൂപ് മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഒന്നിച്ച് അണി നിരത്തി 24 വർഷം സമൂഹത്തിലെ എല്ലാ വിഷയത്തെയും അഭിസംബോധന ചെയ്‌തും ഇടപെട്ടും, പരിഹാരം കണ്ടും മുന്നോട്ട് പോകുന്ന കേളിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അവർ പറഞ്ഞു.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി ട്രഷറർ ജോസഫ് ഷാജി, കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, ലോക കേരള സഭാ അംഗം ഇബ്രാഹിം സുബ്ഹാൻ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് വി ജെ നസറുദ്ദീൻ, ഗ്രാൻഡ് ലക്കി എംഡി യൂസഫ്, ജയ് മസാല പ്രതിനിധികളായ വിജയൻ, ഹാരിസ്, അൽ റയാൻ പോളിക്ലിനിക് പ്രതിനിധി മുസ്‌താക്ക്, കെഎംസിസി റിയാദ് ജനറൽ സെക്രട്ടറി ശുഹൈബ്, ഒഐസിസി സെൻട്രൽ കമ്മറ്റി അംഗം ഷംനാദ് കരുനാഗപള്ളി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം, എൻആർകെ കൺവീനറും കേളി രക്ഷാധികാരി കമ്മറ്റി അംഗവുമായ സുരേന്ദ്രൻ കൂട്ടായ്‌, പ്രവാസി കോൺഗ്രസ് നാഷണൽ സെൻട്രൽ കമ്മറ്റി അംഗം ബോണി, ജെസ്കോ പൈപ്പ് പ്രതിനിധി ബാബു വഞ്ചിപ്പുര, എൻആർകെ ആദ്യ ചെയർമാൻ ഐപി ഉസ്മാൻ കോയ, എംബസ്സി ഉദ്യോഗസ്ഥൻ പുഷ്പരാജ്, മലയാളം മിത്രം ഓണ്‍ലൈന്‍ ചീഫ് എഡിറ്റർ ജയൻ കൊടുങ്ങല്ലൂർ, എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കേളി ദിനം ലോഗോ ഡിസൈൻ ചെയ്ത സിജിൻ കൂവള്ളൂരിനുള്ള മൊമെന്റോ സംഘാടക സമിതി കൺവീനർ നൽകി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക കൺവീനർ റഫീഖ് ചാലിയം നന്ദിയും പറഞ്ഞു


Read Previous

ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്‍സിറ്റിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

Read Next

ഖൽബ് നിറച്ച് റിയാദ് മഞ്ചേരി വെൽഫേർ അസോസിയേഷൻ വാർഷികാഘോഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »