Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംശയം പ്രകടിപ്പിച്ചത് ജീവനക്കാർ; അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം മംഗോളിയയിൽ ഇറക്കി; സാങ്കേതിക പരിശോധന തുടരുന്നു


ദില്ലി: അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം മംഗോളിയയിൽ അടിയന്തിരമായി ഇറക്കി. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ നടപടിയായാണ് വിമാനം ഇറക്കിയത്.

സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി ദില്ലിക്ക് വരുകയായിരുന്ന എഐ 174 വിമാനമാണിത്. മംഗോളിയയിലെ ഉലാൻബാതറ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർലൈൻ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

യാത്രാമധ്യേ സാങ്കേതിക തകരാറുണ്ടെന്ന് വിമാന ജീവനക്കാർക്കാണ് സംശയം തോന്നിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിമാനത്തിൽ പരിശോധന നടത്തുകയാണ്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിന് വിമാനക്കമ്പനി ക്ഷമാപണം നടത്തി.

അപ്രതീക്ഷിതമായി നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിമാനക്കമ്പനി ചൂണ്ടിക്കാട്ടുന്നു. അതേസമയം എന്ത് സാങ്കേതിക പ്രശ്‌നമാണ് സംശയിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.


Read Previous

ലാലു പ്രസാദിന്‍റെ ഹാലോവീൻ ആഘോഷം ഉയർത്തി മോദിയുടെ കടന്നാക്രമണം, തിരിച്ചടിച്ച് പ്രിയങ്ക ഗാന്ധി ബിഹാറിൽ വാക്ക്പോര് കടുക്കുന്നു

Read Next

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »