Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എംപോക്സ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന


ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വർഷത്തിനിടെ തുടർച്ചയായ രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന എംപോക്സിൻ്റെ പേരിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കോംഗോയിലാണ് രോഗവ്യാപനം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് സമീപത്തെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് രോഗം പകർന്നു. അഞ്ഞൂറിലേറെപ്പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

എംപോക്സ് രോഗം വ്യാപകമായി പടരുന്നതിൻ്റെ സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. തുടരെ രണ്ടാം വർഷത്തിലാണ് ഇത്തരത്തിൽ ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. കോംഗോയിൽ ആരംഭിച്ച എംപോക്സ് നിലവിൽ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പകർന്നിട്ടുണ്ട്.

ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിച്ച എംപോക്സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതു കൊണ്ടാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആഗോളതലത്തിലെ സഹകരണം കൊണ്ട് മാത്രമേ ഈ രോഗബാധ നിയന്ത്രിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഗുരുതരമായ ജാഗ്രതാനിർദ്ദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ. 2009 മുതൽ ഇതുവരെ ഏഴ് തവണ ലോകാരോഗ്യ സംഘ ടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും എംപോക്സ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഡബ്ല്യുഎച്ച്ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയാണ് എംപോക്സ് പകരുന്നത്. പനി യുടെ ലക്ഷണങ്ങളാവും ഉണ്ടാവുക. ക്ലേഡ് എൽ എന്ന വകഭേദമാണ് കോംഗോയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ പുതിയ ഒരു വകഭേദവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്ലേഡ് എൽബി എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദം വേഗത്തിൽ പടരും. ലൈംഗി കബന്ധം ഉൾപ്പെടെയുള്ള അടുത്തിടപഴകലിലൂടെ രോഗം കൈമാറ്റം ചെയ്യപ്പെടും. കോംഗോയിൽ നിന്ന് ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട തുടങ്ങി 13ഓളം രാജ്യങ്ങളി ലേക്കും രോഗം പകർന്നതിൻ്റെ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ.

ഈ ആഴ്ചയുടെ തുടക്കത്തിൽ, ആഫ്രിക്കൻ വൻകരയിൽ എംപോക്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 17000ലധികം രോഗബാധിതരും 517ലധികം മരണവുമാണ് നിലവിൽ ഇതുവരെ ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ തവണത്തെക്കാൾ 160 ശതമാനം വർധനയാണ് രോഗബാധിതരിൽ ഉണ്ടായിരിക്കുന്നത്.


Read Previous

വീണ്ടും വെളിപ്പെടുത്തൽ; സെബി ചെയർപേഴ്സൺ ആയിരിക്കെ മാധബി നേടിയത് 3.71 കോടി, രേഖകൾ പുറത്ത്

Read Next

പൗരസഭയും കൻസുൽ ഉലമ അനുസ്മരണവും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »