
എമ്പുരാന് സിനിമ തിയേറ്റര്‍ ഇളക്കി മറിക്കുമ്പോള്‍ ചിത്രത്തിലെ എമ്പുരാനേ… എന്ന ഗാനവും ഹിറ്റായിരിക്കുകയാണ്. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്‍റെയും കാതുകളില്‍ ഈ പാട്ടിന്‍റെ കുഞ്ഞു ശബ്‌ദവുമുണ്ടാകും, അത്രയും മനോഹരമായ ഗാനം. എന്നാല്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത് ആരാണ് എന്ന് തിരഞ്ഞ് മറ്റെങ്ങും പോകേണ്ടതില്ല. അത് പൃഥ്വിരാജിന്‍റെ മകളാണ്. അലംകൃത മേനോന്‍ പൃഥ്വിരാജ്. ഈ പത്തുവയസുകാരിയാണ് എമ്പുരാനേ.. എന്ന ഗാനം ആലപിച്ചിരിക്കുന്നതെന്ന് വെളിപ്പെ ടുത്തിരിക്കുകയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ദീപക് ദേവ്.
ചിത്രത്തില്‍ ഇതാദ്യം വരുന്നത് ഒരു കുട്ടിയുടെ ശബ്‌ദത്തിലാണ്. അലംകൃതയെന്ന പത്തുവയസുകാരി യാണ് ആ പാട്ട് പാടിയത്. പടത്തിന്‍റെ ക്രഡിറ്റ്സിലും അത് വച്ചിട്ടുണ്ടെന്നും ദീപക് ദേവ് പറയുന്നു. തുടക്കത്തില്‍ ഒരു മുതിര്‍ന്ന സ്ത്രീയുടെ ശബ്‌ദമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചിത്രത്തില്‍ കുട്ടിയുടെ കരച്ചിലിന്‍റെ ഭാഗമായതുകൊണ്ട് കുട്ടിയുടെ ശബ്‌ദമാക്കാമെന്ന് പൃഥ്വിരാജ് തന്നെയാണ് പറഞ്ഞു. ഒരു 10 വയസുള്ള കുട്ടിയുടെ ശബ്‌ദമാണ് ഈ പാട്ടിന് ആവശ്യമെന്ന് താന്‍ പറഞ്ഞപ്പോള്‍ അലംകൃതയെ കൊണ്ട് പാടിച്ചുനോക്കാമെന്ന് പൃഥ്വി തന്നെയാണ് പറഞ്ഞത്. ഇംഗ്ലീഷ് പാട്ടൊക്കെയാണ് മകള്‍ കൂടുതല്‍ കേള്‍ക്കാറുള്ളതെന്നും ശ്രമിച്ചു നോക്കാമെന്നും പൃഥ്വി പറഞ്ഞു.
എന്നാല്‍ ആ മോള്‍ക്ക് ഇമോഷന്‍സ് ഉള്‍പ്പെടെ ഒറ്റ പ്രാവശ്യമേ പറഞ്ഞുകൊടുത്തിട്ടുള്ളു. അഞ്ചുമിനിറ്റി നുള്ളില്‍ വളരെ ഭംഗിയായി അലംകൃത പാടിക്കഴിഞ്ഞു. ഇതുപോലെ ഇന്ദ്രജിത്തിന്‍റെ മകള്‍ പ്രാര്‍ത്ഥന യും ഈ ചിത്രത്തില്‍ പാടിയിട്ടുണ്ടെന്നും ദീപക് ദേവ് പറഞ്ഞു. എമ്പുരാനിലെ തീം സോങ് പാടിയത് പ്രാര്‍ത്ഥന ഇന്ദ്രജിത്താണ്. ഡെമോ പാടാനാണ് ആദ്യം പ്രാര്‍ത്ഥനയെ വിളിച്ചിരുന്നതെങ്കിലും പിന്നീട് ആ പാട്ട് പുറത്തിറങ്ങിയത് പ്രാര്‍ത്ഥനയുടെ ശബ്‌ദത്തില്‍ തന്നെയായിരുന്നുവെന്നാണ് ദീപക് ദേവ് പറഞ്ഞത്. പൃഥ്വിരാജ് തന്നെയാണ് ഈ ഗാനം രചിച്ചത്.

ഇന്നലെ തിയേറ്ററുകളില്‍ എത്തിയ എമ്പുരാന് ഗംഭീര അഭിപ്രായമാണ് തുടക്കം മുതല്‍ ലഭിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ ചിത്രമാണ് എമ്പുരാന്‍. 2019 ല്‍ പൃഥ്വിരാജിന്‍റെ സംവിധാന ത്തില്‍ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എല്‍ ടു എമ്പുരാന്‍. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ ആവേശം പടര്‍ത്തുമ്പോള്‍ മുരളി ഗോപിയുടെ വെടിക്കെട്ട് ഡയലോഗിനേയും പ്രേക്ഷകര്‍ പ്രശംസിക്കുന്നുണ്ട്.
ആശിര്‍വാദ് സിനിമാസ്, ശ്രീഗോകുലം മൂവിസ് എന്നിവരാണ് ചിത്രം നിര്‍മിച്ചത്. വ്യാഴാഴ്‌ച രാവിലെ ആറുമണിക്കാണ് ചിത്രം ആഗോളതലത്തില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആദ്യദിനത്തില്‍ 22 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 19.45 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കി.