ബുറൈദ :“അവസാനിക്കാത്ത ആകാശച്ചതികൾ” എന്ന ശീർഷകത്തിൽ ICF( ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ) അൽ ഖസീം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു .പ്രവാസികളെ നിരന്തരമായി ചൂഷണം ചെയ്യുന്ന ഐയർലൈനുകളുടെ സമീപനങ്ങൾക്കെതിരെ പ്രവാസികൾ നിരന്തരം മുറവിളികൂ ട്ടിയിട്ടും യാതൊരു പരിഹാരവും ഉണ്ടാകുന്നില്ല .

രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും പ്രവാസികൾക്കെതിരായ ഈ ചൂഷണങ്ങൾക്കെതിരെ ഒരു നീക്കവും നടത്തുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രവാസത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം ICF ഈ പ്രതിസന്ധിയെ നേരിടുന്നതിന് വേണ്ടിയുള്ള ബോധവൽക്കരണത്തിനും നിയമ പോരാട്ടങ്ങൾക്കും മുന്നിട്ടിറങ്ങുന്നത്
ബുറൈദ അൽ അരിയാഫ് ഇസ്തിറാഹയിൽ നടന്ന പരിപാടി ഖസീമിലെ സാമൂഹിക മണ്ഡലത്തിലെ നിറ സാന്നിധ്യം Dr ലൈജു ഉത്‌ഘാടനം നിർവ്വഹിച്ചു .ICF സെൻ ട്രൽ പ്രസിഡന്റ് അബു നവാസ് ഉസ്താദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അൽ ഖസീ മിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മണ്ഡലത്തിലെ പ്രമുഖർ സംബന്ധിച്ചു

ICF സെൻട്രൽ ജനറൽ സെക്രട്ടറി ശറഫുദ്ധീൻ വാണിയമ്പലം സ്വാഗതം പറഞ്ഞു. വിവിധ സംഘടനകൾക്ക് വേണ്ടി അബു സ്വാലിഹ് മുസ്‌ലിയാർ , അബ്ദു റഹ്‌മാൻ ( OICC ) സക്കീർ മടാല ( KMCC ) സാലിഹ് ബെല്ലാരി ( KCF ) അൻസാർ തോപ്പിൽ ( ഇശൽ ബുറൈദ ) ശറഫുദ്ധീൻ ഓമശ്ശേരി ( RSC ) ശരീഫ് തലയാട് , അബ്ദു കേച്ചേരി, എന്നിവർ സംസാരിച്ചു
ICF 2023-2024″ലെ വിദ്യാഭ്യാസ അവാർഡുകളും ജനകീയ സദസ്സിൽ വച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. മേഖലയിലെ സ്കൂളിൽ നിന്നും 10,12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ. വിദ്യാർത്ഥികൾക്കും ,ഇസ്ലാമിക് എഡ്യൂക്കേഷൻ ഓഫ് ഇന്ത്യ ബോർഡ് സ്മാർട്ട് സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുമാണ് അവാർഡ് നൽകിയത്. ജാഫർ സഖാഫി പ്രാർത്ഥനയും നൗഫൽ മണ്ണാർക്കാട് നന്ദിയും പറഞ്ഞു
അതിനിടെ ബുറൈദ സന്ദർശനത്തിനായി എത്തിച്ചേർന്ന എംബസ്സി ഉദ്യോഗസ്ഥരെ സംഘടനാ നേതാക്കൾ പ്രവാസികളുടെ യാത്രാ പ്രശ്നങ്ങളും എയർലൈൻ കമ്പനിക ളുടെ ചൂഷണങ്ങളെയും പരിഹരിക്കുന്നതിൽ ഇടപെടുന്നതിനായി ശ്രദ്ധയിൽപെടുത്തി.