കുവൈത്ത് സിറ്റി: മെച്ചപ്പെട്ട ജീവിത നിലവാരവും ഭൗതിക സൗകര്യങ്ങളും അനുഭവി ക്കുന്ന രാജ്യനിവാസികളുടെ ഗണത്തിൽ അബുദബിയാണ് ഗൾഫിലും അറബ് ലോകത്തും ഒന്നാം സ്ഥാനത്ത് കുവൈത്തിന് മൂന്നാം സ്ഥാനം . ഇക്കാര്യത്തിൽ ആഗോള തലത്തിൽ കുവൈത്തിന് 93 ആം സ്ഥാനമാണുള്ളത് .ഇതുമായി ബന്ധപെട്ടു ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് എന്ന ഏജൻസി പ്രസിദ്ധീകരിച്ച 2024 ലെ റാങ്കിങ് പട്ടികയിലാണ് ഇക്കാര്യമുള്ളത് . 76-ാം സ്ഥാനമാണ് അബുദബിക്കുള്ളത് . ദുബൈ നഗരം ആഗോളതലത്തിൽ 78-ാം സ്ഥാനത്തും ദോഹ 101-ാം സ്ഥാനത്തും മനാമ ആഗോളതലത്തിൽ 106-ാം സ്ഥാനത്തും എത്തി.

അതെ സമയം ലോകത്ത് ജീവിക്കാൻ അനുയോജ്യമായ സാഹചര്യമുള്ള ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ദുബായ്, അബുദാബി, റിയാദ്, ജിദ്ദ എന്നിവയുൾപ്പെടെയുള്ള ഗൾഫ് നഗരങ്ങൾ നില കൂടുതൽ മെച്ചപ്പെടുത്തി .അബുദബിയും ദുബൈയും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങൾ അധികം നേടുകയുണ്ടായി .ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സുസ്ഥിര നിക്ഷേപമാണ് യുഎഇ നഗരങ്ങൾ രേഖപ്പെടുത്തിയ ശക്തമായ പ്രകടനത്തിന് ഒരു പ്രധാന കാരണമായി പറയുന്നത്.
സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾ വിദേശ വിനോദസഞ്ചാരികളെയും മറ്റും കൂടുതൽ ആകർഷിക്കാൻ ഇടയാക്കിയെന്നാണ് വിലയിരുത്തൽ. സാമ്പത്തിക വൈവിധ്യവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരി ക്കുന്നതിനൊപ്പം സാമൂഹിക അടിസ്ഥാന സൗകര്യങ്ങളിലും ഗൾഫ് രാജ്യങ്ങൾ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട് .മേഖലയിലെ സാമ്പത്തിക വളർച്ച 2024ൽ 2.8 ശതമാനമായി ഉയർന്നിട്ടുണ്ട് .2025ൽ മേഖലയിലെ സാമ്പത്തിക വളർച്ച 4.7 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ .