ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : തൃശൂർ നിവാസികളുടെ കൂട്ടായ്മയായ തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ റിയാദ് വാര്‍ഷിക പൊതുയോഗം മലാസിലെ ചെറീസില് നടന്നു. പ്രസിഡണ്ട് ഷാജി കൊടുങ്ങല്ലൂര്‍ അധ്യക്തത വഹിച്ചു ജനറൽ സെക്രട്ടറി സഗീർ അന്താറത്തറ സ്വാഗതം പറഞ്ഞു .തുടർന്ന് രണ്ടുവർഷത്തെ സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറിയും, വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ സോണറ്റ് കൊടകരയും അവതരിപ്പിച്ചു

തുടർന്ന് വിവിധ വിഷയങ്ങളിൽ ചർച്ചയും നടന്നു. കേരളത്തിലെ വിദ്യാഭാസവകുപ്പ് പ്രവാസികളുടെ മക്കളുടെ ഉന്നത വിദ്യാഭാസത്തിനു ഏർപെടുത്തിയിരിക്കുന്ന ഫീസ് മാനദണ്ഡത്തെ നിശിതമായി വിമർശിക്കുകയുണ്ടായി ചില മാനേജ്മെന്റ്റും പിടിയാളു കളും വിദ്യാഭാസത്തെ വിൽപനചരക്കാക്കിയിരിക്കുന്നു ഇതിൽ സർക്കാർ ഇടപെട്ടു കൊണ്ട് ഫീസ് ഇളവ് ഉണ്ടാകാത്തപക്ഷം പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭാസം കൊടുക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതിൽ അസംതൃപ്തി ഉണ്ടെന്നും നാട്ടിലെ കുട്ടിൾക്ക് ഏർപ്പെടുത്തുന്ന അതെ ഫീസ്പ്രവാസികളുടെ മക്കൾക്കും നൽകണമെന്നും സർക്കാറിനോട് യോഗം ആവിശ്യപെട്ടു
കൂടാതെ പ്രവാസം കഴിഞ്ഞുനാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന പൗരന്മാർക്കു സൗജ്യന മായ മെഡിക്കൽ സുരക്ഷാസംവിധാനം ഒരുക്കുന്നതിന് ഊന്നല്‍ നൽകണമെന്നും ഈകാര്യത്തിൽ അലംഭാവവും കാലതാമസവും ഉണ്ടാകാതെ നടപടികൾ കൈക്കൊള്ള ണമെന്നും തൃശൂർ ജില്ലപ്രവാസികൂട്ടായ്മ പ്രതിനിധിസമ്മേളനം സര്‍ക്കാരിനോട് ആവിശ്യപെട്ടു

കൂട്ടായ്മ നടത്തിവരുന്ന പെൻഷൻ സ്കീം ഒരുപൊൻതൂവൽ ആണെന്നും മറ്റൊരു പ്രവാസിസംഘടനക്കും അവകാശയപ്പെടാൻ കഴിയാത്ത അത്രക്കും തുകയാണ് നല്‍കുന്നത് നാട്ടിൽതിരിച്ചുപോയ 143 അംഗങ്ങൾക്കാണ് ഇപ്പോൾ പെഷൻ കൊടുത്തു കൊണ്ടിരിക്കുന്നതെന്ന് ഷാജി കൊടുങ്ങല്ലൂര്‍ പറഞ്ഞു ,പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് മുന്നോട്ടു പോകുന്നതിനായി യോഗം തിരുമാനിച്ചു
മുതിർന്ന അംഗം ജീവകാരുണ്യ പ്രവര്ത്തകന് രാജു തൃശ്ശൂര്‍, ജീവകാരുണ്യ കൺവീന റുമായ, ലിനോമുട്ടത്ത്, സുധാകരൻ ,രാധാകൃഷ്ണൻ കളവൂർ ,റസാഖ് ചാവക്കാട്,കുമാർ ബദിയ , ജിജു വേലായുധൻ ,അനിൽ കുന്ദംകുളം, ജമാൽ പൊട്ടിച്ചിറ, സുനിൽ കൊടകര ബാബു നിസാർ, ഡേവിഡ് മങ്ങാൻ, ബാലൻ ,ശശിധരൻ പുലാശ്ശേരി, രഘുനന്ദൻ,ബാബു
രാമചന്ദ്രൻ,അലിദേശമംഗലം,ഗഫൂർ ,ജോസ് എന്നിവർ പങ്കെടുത്തു.
തുടർന്നുചേർന്ന ജനറൽ ബോഡിയോഗം തൃശ്ശൂർകൂട്ടായ്മയുടെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു പ്രസിഡന്റ് രാധാകൃഷ്ണൻ കളവൂർ, ,ജനസെക്രട്ടറി സഗീർ അന്തറതറ, ട്രഷർ അനിൽ മാളിയേക്കൽ, വൈസ് പ്രസിഡണ്ട്മാർ :സോണറ്റ് കൊടകര ,ബാബു നിസാർ ,സെക്രട്ടറിമാർ ജിജു വേലായുധൻ , ബാബു രാമചന്ദ്രൻ, എന്നിവരെയും ഭാരവാഹികളായി തിരഞ്ഞെടുത്തു.
