Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് വിന്റർ ഫെസ്റ്റ് ആഘോഷിച്ചു.


റിയാദ്: റിയാദിലുള്ള എറണാകുളം ജില്ലക്കാരുടെ പൊതു വേദിയായ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് (EDPA) സുലൈ മർവ ഇസ്തറഹയിൽ വച്ച് എടപ്പ വിന്റർ വൈബ്‌സ് 2024 എന്ന പേരിൽ ക്രിസ്തുമസ് പുതു വത്സര ആഘോഷം സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ ജിബിൻ സമദ് കൊച്ചിയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ പ്രോഗ്രാം എഴുന്നൂറിൽ പരം പേരുടെ പങ്കാളിത്തം കൊണ്ടും, വൈവിധ്യമായ പരിപടികൾ കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.

EDPA ചെയർമാൻ അലി ആലുവയുടെ ആമുഖത്തോട് തുടങ്ങിയ സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. റയാൻ പോളിക്ലിനിക്‌ എംഡി മുഷ്താഖ് ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ റിയാദ് ഇന്ത്യൻ എംബസ്സി സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹനാസ് അബ്ദുൽ ജലീൽ, റിയാദിന്റെ സ്വന്തം സാമൂഹിക പ്രവർത്തകനും ഭാരതീയ സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാട് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. Rev.ഫാദർ ബേസിൽ ജോയ് ക്രിസ്തുമസ് സന്ദേശം നൽകി. എറണാകുളം ജില്ലയിലെ വിവിധ സംഘടനകളുടെ നേതാക്കളായ മാത്യൂസ് ജോസഫ് (ഒഐസിസി), ഉസ്മാൻ പരീത് (കെഎംസിസി), മുഹമ്മദാലി മരോട്ടിക്കൽ (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ), കെബി ഷാജി (കൊച്ചിൻ കൂട്ടായ്മ), മുജീബ് മൂലയിൽ (മുവ്വാറ്റുപുഴ പ്രവാസി കൂട്ടായ്മ), ഷിബു (അടിവാട് പ്രവാസി കൂട്ടായ്മ), നൗഷാദ് എടവനക്കാട് (എടവനക്കാട് കൂട്ടായ്മ), ഫാറൂഖ് മരക്കാർ (പല്ലാരിമംഗലം പ്രവാസി കൂട്ടായ്മ), EDPA വുമൺസ് കളക്റ്റീവ് പ്രസിഡന്റ്‌ നസ്രിയ ജിബിൻ, സെക്രട്ടറി സൗമ്യ തോമസ്, ട്രഷറർ അമൃത മേലേമഠം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സംഘടനയുടെ ആദ്യ കാല നേതാക്കളുടെ സേവനങ്ങൾക്കുള്ള അംഗീകാരമായി ജൂബി ലൂക്കോസ്, ഡെന്നിസ് സ്ലീബാ വര്ഗീസ്, ഗോപകുമാർ പിറവം, അമീർ കാക്കനാട്, ജോർജ് ജേക്കബ്, അബ്ദുള്ള മാഞ്ഞാലി, റോയ് ജോർജ്, ഷാജി പരീത്, ജോയ്‌സ് പോൾ, ജോയ് ചാക്കോ, അജീഷ് ചെറുവട്ടൂർ, സെയ്ദ് അബ്ദുൽ ഖാദർ, ലാലു വർക്കി, മുഹമ്മദാലി മരോട്ടിക്കൽ, മാത്യൂസ് ജോസഫ്, അഷ്‌റഫ്‌ മുവാറ്റുപുഴ തുടങ്ങിയവരെയും സംഘാടക സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, ഷുക്കൂർ ആലുവ എന്നിവരെയും പ്രോഗ്രാമിൽ പങ്കെടുത്ത സംഘടനയുടെ മെമ്പേഴ്സിന്റെ പേരെന്റ്സിനെയും പൊന്നാട നൽകി ആദരിച്ചു. പ്രോഗ്രാമിൻറെ പേരിടൽ മത്സരത്തിലെ വിജയി ഷറഫുദീൻ ഷംസുദ്ധീൻ, മെമ്പർഷിപ്പ് കാമ്പയിൻ കൺവീനർ അമീർ ആലുവ, പ്രോഗ്രാമിന്റെ അണിയറ പ്രവർത്തകർ നൗറീൻ ഷാ, ലിയ സജീർ, ഷഫ്‌ന അമീർ, ബീമാ ബീവി, മിനുജ മുഹമ്മദ്, ആതിര നായർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.

സ്പോർട്സ് വിങ് കോർഡിനേറ്റർ ജസീർ കോതമംഗലം, ഗോപകുമാർ പിറവം, അനസ് കോതമംഗലം, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ, അമീർ കാക്കനാട് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള കളർ കോംപെറ്റീഷൻ, ഡ്രോയിങ് കോംപെറ്റീഷൻ, കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമുള്ള വിവിധ തരം ഫൺ ഗെയ്മ്സുകൾ നടത്തി. മിനുജ മുഹമ്മദ്, കാർത്തിക എസ് രാജ് എന്നിവരുടെ ജഡ്ജസ് പാനൽ വിജയികളെ തിരഞ്ഞെടുത്തു. ആർട്സ് കൺവീനർ ജലീൽ കൊച്ചിൻ, വനിത വേദി കൾച്ചറൽ വിങ് കൺവീനർ നൗറിൻ ഷാ ഹിലാൽ എന്നിവർ നേതൃത്വം നൽകിയ വിവിധ കലാ പരിപാടികളായ മ്യൂസിക് ഷോ, മിമിക്രി എന്നിവയും EDPA വനിത വേദി അണിയൊച്ചൊരുക്കിയ കുട്ടികളുടെ ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവയും സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി. ജൂബി ലൂക്കോസും അഷ്‌റഫ് മുവ്വാറ്റുപുഴയും അണിയിച്ചൊരുക്കിയ പുൽക്കൂട്, ക്രിസ്ത്മസ് ട്രീ എന്നിവയും, ജോയ്‌സ് പോൾ & ടീം ഒരുക്കിയ ക്രിസ്തുമസ് കരോളും, രാഹുൽ രാജ് അവതരിപ്പിച്ച ഫ്യൂഷൻ സോങ്ങും (കീബോർഡ്), ഡിജെ പാർട്ടി എന്നിവ ഏവരെയും ആകർഷിച്ചു. അവതരണത്തിലെ വ്യത്യസ്ത കൊണ്ട് സ്റ്റേജ് നിയന്ത്രിച്ച നൗഷാദ് ആലുവയും ജിയ ജോസും പ്രേക്ഷകരുടെ മനം കവരുകയുണ്ടായി. ക്രിസ്മസ് & ന്യൂ ഇയർ കേക്ക് കട്ടിങ്ങോടു കൂടി അവസാനിച്ച ഫെസ്റ്റിന് സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും കോർഡിനേറ്റർ അംജദ് അലി നന്ദിയും നേർന്നു.


Read Previous

കേളി അനുശോചന യോഗം സംഘടിപ്പിച്ചു.

Read Next

എഴുത്തുകാരന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »