ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: എടപ്പ ഓണം പോന്നോണം 2025 എന്ന പേരിൽ മുർസലാത്തിലുള്ള ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ അങ്കണത്തിൽ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് നടത്തിയ ഓണാഘോഷ ത്തിൽ മെമ്പർമാരെക്കൂടാതെ റിയാദിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ ക്ഷണിക്കപ്പെട്ട അഥിതികളുമുൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു. ജസീർ കോതമംഗലം, രഞ്ജു കൊച്ചി, മുഹമ്മദ് ഉവൈസ് എന്നിവരുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം, നിറപറ, ഊഞ്ഞാൽ, വഞ്ചി, തെയ്യം, കഥകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയ കലാ രൂപങ്ങൾ കൊണ്ടും മറ്റ് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും റിയാദിലെ പ്രവാസ ലോകത്തിന് എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമ്മയായി എടപ്പ ഓണാഘോഷം. ജൂബി ലൂക്കോസിൻറെ നേതൃ ത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് പ്രോഗ്രാം കൾച്ചറൽ കൺവീനർ സലാം പെരുമ്പാ വൂരിന്റെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികളും നടത്തുകയും, എടപ്പ വുമൺസ് കളക്റ്റീവിൻറെ താലപ്പൊലി, ബീറ്റ്‌സ് ഓഫ് റിയാദ് ടീമിന്റെ ശിങ്കാരി മേളം എന്നിവയുടെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്തും നടന്നു.

പ്രോഗ്രാം കൺവീനർ ഗോപകുമാർ പിറവത്തിൻറെ ആമുഖത്തോട് തുടങ്ങിയ സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ചടങ്ങ് ഉൽഘാടനം നിർവഹിച്ച ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ സംഗീത അനൂപ്, ഓണം മലയാളികൾക്ക് കേവലം ഒരു ഉത്സവം മാത്രമല്ല, പ്രവാസികൾക്ക് അത് ഗൃഹാതുരത്വത്തിന്റെ ഒത്തൊരുമയുടെ ഒരു ആഘോഷം കൂടിയാണ് എന്ന് ഉണർത്തുകയുണ്ടായി. റിയാദിലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ (റിയാദ് മീഡിയ ഫോറം), സെയ്ഫ് കായംകുളം ഫോർക്ക), സംഘടന യുടെ ട്രഷറർ ഡൊമിനിക് സാവിയോ, വൈസ് പ്രസിഡന്റുമാരായ ജിബിൻ സമദ് കൊച്ചി , ലാലു വർക്കി, ജോയിന്റ് സെക്രെട്ടറി അഡ്വ. അജിത്‌ഖാൻ, പ്രോഗ്രാം കോർഡിനേറ്റർ നൗഷാദ് ആലുവ, അഡ്വൈസറി മെമ്പർമാരായ ഷുക്കൂർ ആലുവ, എം സാലി ആലുവ, കോർഡിനേറ്റർ അംജദ് അലി, എടപ്പ വുമൺസ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിൻ, സെക്രട്ടറി സൗമ്യ തോമസ്, ട്രഷറർ അമൃത മേലേമഠം, പ്രോഗ്രാം കൺവീനർ നൗറീൻ ഹിലാൽ എന്നിവർ ഓണാശംസകൾ നേർന്നു. പ്രോഗ്രാമിന്റെ പ്രധാന സ്പോൺസർമാരായ റ്റിസിഇ ഇലക്ട്രോണിക്സ്, കോൾമൊ വെൻഞ്ചുർസ്, അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് എന്നിവരുടെ പ്രതിനിധികൾക്കു മെമന്റോ നൽകി ആദരിച്ചു. അൽ അബീർ മെഡിക്കൽ ഗ്രൂപ്പിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്, അംഗങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു.

പ്രോഗ്രാം സ്പോർട്സ് കൺവീനർ അജ്‌നാസ് ബാവുവിൻറെ നേതൃത്വത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വിവിധ തരം ഫൺ ഗെയ്മ്സുകൾ നടത്തി. എടപ്പ വനിത വേദി അവതരിപ്പിച്ച തിരു വാതിര പ്രേക്ഷകർക്ക് ഹൃദ്യമായ ഗൃഹാതുരുത്വം നൽകി. മുഹമ്മദ് സഹൽ, നസ്രിയ ജിബിൻ, നൗറിൻ ഹിലാൽ, സൗമ്യ തോമസ് എന്നിവരുടെ നേതൃത്വത്തിൽ എടപ്പ ടീം സംയുക്തമായി അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ജോയ്‌സ് പോളിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച വഞ്ചിപ്പാട്ട്, കുട്ടികളുടെ വിവിധ ഡാൻസുകൾ തുടങ്ങിയവ സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി.
അജീഷ് ചെറുവട്ടൂർ, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ, റഹീം ഹസ്സൻ, സാജു ദേവസ്സി, റോയ് ജോർജ്, ഹിലാൽ ബാബു, നാസർ ആലുവ, പിവി പരീത്, റിജോ ഡൊമിനികോസ്, കരീം കാട്ടുകുടി, ഷെമീർ മുഹമ്മദ്, അലി തട്ടുപറമ്പിൽ, നിസാം ഇസ്മായിൽ സേട്ട്, അമീർ ആലുവ, നവാസ് അറക്കൽ, രാഹുൽ രാജ്, മുജീബ് മൂലയിൽ, അബ്ദുൽഖയ്യും, തൻസിൽ ജബ്ബാർ, പ്രവീൺ ജോർജ്, ഷെബി അലി, ഫാരിസ്, നജു കബീർ, സുജാ ഗോപകുമാർ, മിനിവകീൽ, എലിസബത്, സ്വപ്ന ഷുക്കൂർ, സഫ്‌ന അമീർ, ആതിര എം നായർ, കാർത്തിക, മിനുജ മുഹമ്മദ്,അഞ്ജു, ലിയ ഷജീർ, നസ്രിൻ റിയാസ്, റിസ്‌വാന, സിനി ഷറഫുദ്ധീൻ, ഷാനി എന്നിവർ പ്രോഗ്രാമിന് വേണ്ട വിവിധ സപ്പോർട്ടുകൾ നൽകി.
അവതരണത്തിലെ വ്യത്യസ്ത കൊണ്ട് സ്റ്റേജ് നിയന്ത്രിച്ച താജുദ്ദിൻ, ബിസ്മി എന്നിവർ പ്രേക്ഷകരുടെ മനം കവരുകയുണ്ടായി. ബീറ്റ്‌സ് ഓഫ് റിയാദിന്റെ നാസിക് ഡോളോട് കൂടി അവസാനിച്ച ഓണ പരിപാടി കൾക്ക് സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ജോയിന്റ് ട്രെഷറർ അമീർ കാക്കനാട് നന്ദിയും നേർന്നു.
