ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഓ ഐ സി സി എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് ഇഫ്താർ സംഗമവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. കൺവീനർ സലാം പെരുമ്പാവൂരിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച ചടങ്ങ് ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അലി ആലുവ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലാലു പെരുമ്പാവൂർ ഇഫ്താർ സന്ദേശം നൽകി. മുൻ പ്രസിഡന്റ് ഷുക്കൂർ ആലുവ, സൈഫ് കായംകുളം, നാസർ ആലുവ, നൗഷാദ് ആലുവ, ഡൊമിനിക് ആലുവ, കരീം പെരുമ്പാവൂർ, സക്കീർ കലൂർ, നാദിർഷ ചാലറ, ഇബ്രാഹിം മൂവാറ്റുപുഴ, റിജോ ഡൊമിനിക്കോസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

സെക്രട്ടറി അജീഷ് ചെറുവട്ടൂർ സ്വാഗതവും ജാഫർ മൂവാറ്റുപുഴ നന്ദിയും രേഖപ്പെടുത്തി. പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.
