ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സുലൈയിലുള്ള അൽ അഖിയാൻ ഇസ്ത്രഹയിൽ വച്ച് എറണാകുളം ജില്ലാ അസോസിയേഷൻ, നടത്തിയ ഇഫ്താർ വിരുന്ന് 2025, മെമ്പർമാരും അവരുടെ ഫാമിലിയെയും കൂടാതെ റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ ബിസിനസ്സ് രംഗത്തെ നിരവധി പേർ ഉൾപ്പടെ ആയിരത്തോളം പേർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ നിഷാദ് ചെറുവട്ടൂർ, വോളണ്ടിയർ ക്യാപ്റ്റൻ ജൂബി ലൂക്കോസ്, മറ്റ് കൺവീനർമാരായ ഗോപകുമാർ പിറവം, ജോയ്സ് പോൾ, ജസീർ കോതമംഗലം, അമീർ കാക്കനാട്, സലാം പെരുമ്പാവൂർ, ജോയ് ചാക്കോ, രാഹുൽ രാജ്, അംജത് അലി, അനസ് കോതമംഗലം എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇഫ്താർ വിരുന്നൊരുക്കിയത്.

തുടർന്ന് എടപ്പ വൈസ് പ്രസിഡൻറ് ജിബിൻ സമദിൻറെ ആമുഖ പ്രഭാഷത്തോടെ തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തൂവ്വൂർ പ്രോഗ്രാം ഉൽഘാടനം ചെയ്തു. ഇഎം ഉമർ ബാഖവി നെല്ലിക്കുഴി റമദാൻ സന്ദേശം നൽകി. സ്പോൺസർമാരായ ഷാനവാസ് (എംകെ ഫുഡ്സ്), ഹബീബ് റഹ്‌മാൻ (ടെക്നോ മെയ്ക്ക്), ഡെന്നീസ് സ്ലീബ വർഗീസ് (കാലിക്കറ്റ് ലൈവ് റെസ്റ്റോറൻറ്), വിവിധ സംഘടനാ പ്രതിനിധി കളായ റഹ്‌മാൻ മുനമ്പത്ത് (ഫോർക്ക), ഷുക്കൂർ ആലുവ (ഒഐസിസി സെൻട്രൽ കമ്മിറ്റി), മുഹമ്മദാലി മരോട്ടിക്കൽ (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ ഫോറം), കെബി ഷാജി (കൊച്ചിൻ കൂട്ടായ്മ), മുജീബ് മൂലയിൽ (കെഎംസിസി എറണാകുളം ജില്ല), നൗഷാദ് (എടവനക്കാട് കൂട്ടായ്മ), അജീഷ് ചെറുവട്ടൂർ (ഒഐസിസി എറണാകുളം ജില്ല), , കബീർ പട്ടാമ്പി (ഡബൗഎംഫ്), ഷഫീഖ് പാറയിൽ (റിയാദ് ടാക്കീസ്), മുഹമ്മദ് ഹഫീസ് ( കേരള എഞ്ചിനിയേഴ്സ് ഫോറം), അസ്ലം പാലത്ത് (കോഴിക്കോട് ജില്ലാ കൂട്ടായ്മ), റിയാസ് വണ്ടൂർ (മലപ്പുറം ജില്ലാ കൂട്ടായ്മ), രാധാകൃഷ്ണൻ (തൃശൂർ ജില്ലാ കൂട്ടായ്മ), ഷഫീർ (പാലക്കാട് ജില്ലാ കൂട്ടായ്മ), എം സാലി ആലുവ (ന്യൂഏജ് ഇൻഡ്യ), അലക്സ് (കൊട്ടാരക്കര കൂട്ടായ്മ), നിസാർ (മൈത്രി കരുനാഗപ്പള്ളി), പൗര പ്രമുഖരായ ഷിഹാബ് കൊട്ടുകാട്, മുജീബ് കായംകുളം, സാഹിത്യ രംഗത്തെ പ്രമുഖരായ സബീനാ സാലി, നിഖിലാ ഷമീർ, എടപ്പാ മുൻ പ്രസിഡൻറ് റോയ് ജോർജ്, ട്രഷറർ ഡൊമിനിക് സാവിയോ, അഡ്വൈസറി മെമ്പർ നൗഷാദ് ആലുവ, ബാബു പറവൂർ, എടപ്പാ വുമൺസ് കളക്റ്റീവ് പ്രസിഡൻറ് നസ്രിയ ജിബിൻ, സെക്രട്ടറി സൗമ്യ തോമസ്, അമൃത മേലേമഠം എന്നിവർ ആശംസകൾ നേർന്നു.

എടപ്പാ ഭാരവാഹികളായ ലാലു വർക്കി, അഡ്വ. അജിത് ഖാൻ, ജലീൽ കൊച്ചിൻ, അജ്നാസ് കോതമംഗലം, എക്സിക്യൂട്ടീവ് മെമ്പർമാരായ മുഹമ്മദ് സഹൽ, ഷമീർ പാനായിക്കുളം, ഷമീർ മുഹമ്മദ്, നിസാം സേട്ട്, ബിനു തോമസ്, റഹീം ഹസ്സൻ, മുഹമ്മദ് ഉവൈസ്, റിജോ ഡൊമിനിൻകോസ്, ജലീൽ ഉളിയന്നൂർ, റെജി ജോൺ, ഖയ്യൂം എടവനക്കാട്, കരീം മേതല, അമീർ ആലുവ എന്നിവരും, കൂടാതെ വുമൺസ് കളക്റ്റീവ് എക്സിക്യൂട്ടീവ് മെമ്പർമാരായ മിനുജ മുഹമ്മദ്, കാർത്തിക എസ് രാജ്, ലിയ ഷജീർ, ആതിര എം നായർ, ജിയ ജോസ്, ഷൈജി ലാലു, സിനി ഷറഫുദീൻ, സിനി, സഫ്ന അമീർ, സ്വപ്ന ഷുക്കൂർ, ഷാനി ടി എസ്, അസീന മുജീബ്, എലിസബത് ജോയ്സ്, സന്ധ്യ ബാബു, നസ്രിൻ റിയാസ്, സുജ ഗോപകുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി സുഭാഷ് അമ്പാട്ട് സ്വാഗതവും പ്രോഗ്രാം കൺവീനർ നിഷാദ് ചെറുവട്ടൂർ നന്ദിയും രേഖപ്പെടുത്തി.
