ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജനപ്രിയ കൃത്രിമ മധുരമായ എരിത്രിറ്റോള്‍ ഉപയോഗിച്ചുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നത്, ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ക്ലീവ്ലാന്‍ഡ് ക്ലിനിക്കില്‍ നിന്നുള്ള പുതിയ ഗവേഷണമാണ് ഗുരുതര ആരോഗ്യ പ്രശ്‌നം സംബന്ധിച്ച പഠനം നടത്തിയത്.

ആരോഗ്യമുള്ള 10 ആളുകളില്‍ നടത്തിയ പഠനമനുസരിച്ച്, രക്തം കട്ടപിടിക്കാനുള്ള സാധ്യത ഇരട്ടിയിലേറെയാണെന്ന് കണ്ടെത്തി. രക്തം കട്ടപിടിക്കുന്നത് രക്തക്കുഴലു കളെ തകര്‍ത്ത് ഹൃദയാഘാതത്തിലേക്കോ ഒരു സ്‌ട്രോക്ക് ഉണ്ടാക്കുന്നതിനോ കാരണമാകുന്നു.
പഠനത്തില്‍ ഏര്‍പ്പെട്ടവരില്‍ എരിത്രിറ്റോള്‍ കഴിച്ചതിനെത്തുടര്‍ന്ന്, പ്ലേറ്റ്ലെറ്റില്‍ വ്യത്യാസം ഉണ്ടായെന്ന് ക്ലീവ്ലാന്‍ഡ് ക്ലിനിക്കിലെ ലെര്‍നര്‍ റിസര്‍ച്ചിലെ കാര്‍ഡിയോ വാസ്‌കുലാര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സ്റ്റാന്‍ലി ഹാസെന്‍ പറഞ്ഞു. അതേസമയം, തുല്യ അളവില്‍ ഗ്ലൂക്കോസ് അല്ലെങ്കില്‍ പഞ്ചസാര അടങ്ങിയ പാനീയം കഴിച്ച മറ്റ് 10 പേരുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് പ്രവര്‍ത്തനത്തെ അത് ബാധിച്ചില്ലെന്നും ഹാസെന്‍ പറഞ്ഞു.
ഈ കൃത്രിമ മധുരം ഉപയോഗിച്ചുള്ള പാനീയങ്ങള്‍ ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്തണമെന്ന് തങ്ങള്‍ പറയുന്നില്ലെന്നും എന്നാല്‍, അവ സുരക്ഷിതമാണോ അല്ലയോ?’ എന്ന ചോദ്യം ഉയരുന്നുവെന്നും ആളുകള്‍ ഗവേഷണത്തോട് പ്രതികരിച്ചു.
