റിയാദ് : ‘നവകേരള നിർമിതിയും പ്രവാസികളും’ എന്ന വിഷയത്തെ ആസ്‌പദമാക്കി കേളി കലാസാംസ്കാരിക വേദിയുടെ സാംസ്കാരിക വിഭാഗം നടത്തിയ ഓൺലൈൻ ഉപന്യാസ രചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സൗദി പ്രവാസികൾക്കായി നടത്തിയ മത്സരത്തിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നായി 64 രചനകൾ ലഭിച്ചു.

സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രശസ്തരായ കെ ടി കുഞ്ഞിക്കണ്ണൻ, കുഞ്ഞഹമ്മദ് അഞ്ചച്ചവിടി, കിസ്മത്ത് മമ്പാട് എന്നിവരടങ്ങുന്ന ജൂറിയാണ് സമ്മാനാർഹമായ സൃഷ്ടി കൾ കണ്ടെത്തിയത്. മത്സരത്തിനായി ലഭിച്ച രചനകൾ വളരെ നല്ല നിലവാരം പുലർ ത്തുന്നവയായിരുന്നുവെന്ന് വിധി കർത്താക്കൾ അഭിപ്രായപ്പെട്ടു.
ഒന്നാം സ്ഥാനം അൽ ഖർജിൽ നിന്നുമുള്ള ജ്യോതിലാൽ ശൂരനാടും, രണ്ടാം സ്ഥാനം ദമ്മാമിൽ നിന്നുമുള്ള സലീം പടിഞ്ഞാറ്റുമുറിയും, മൂന്നാം സ്ഥാനം റിയാദിൽ നിന്നുമുള്ള രാജേഷ് ഓണക്കുന്നും കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് പ്രൈസും, മൊമന്റോയും കേളിദിനത്തോടനുബന്ധിച്ചു നടത്തിയ സാംസ്കാരിക സമ്മേളന വേദിയിൽ ദേശാഭിമാനി വാരിക പത്രാധിപർ ഡോക്ടർ കെ പി മോഹനൻ വിതരണം ചെയ്തു.