പാക് വ്യോമപാത ഒഴിവാക്കി യൂറോപ്യൻ വിമാന കമ്പനികളും; പാകിസ്ഥാന് വൻ തിരിച്ചടി, കോടികളുടെ നഷ്ടം


ന്യൂഡൽഹി: ഇന്ത്യൻ വിമാന കമ്പനികൾക്കു പുറമേ പ്രമുഖ യൂറോപ്യൻ വിമാന സർവീസുകളും പാകിസ്ഥാന്റെ വ്യോമപാത ഒഴിവാക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഇന്ത്യൻ വിമാന സർവീസുകൾക്കു മാത്രമാണ് പാക് വ്യോമ പാതയിൽ വിലക്കുള്ളത്. എന്നാൽ യൂറോപ്യൻ കമ്പനികൾ പാകിസ്ഥാൻ വഴിയുള്ള യാത്രകൾ ഒഴിവാക്കുകയാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യൂറോപ്യൻ വിമാന കമ്പനികൾ വ്യോമപാത ഒഴിവാക്കുന്നത് പാകിസ്ഥാന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുക.

ലുഫ്താൻസ, ബ്രിട്ടീഷ് എയർവെയ്സ്, സ്വിസ്, എയർ ഫ്രാൻസ്, ഇറ്റലിയുടെ ഐടിഎ, പോളണ്ടിന്റെ ലോട്ട് തുടങ്ങിയ വിമാന കമ്പനികൾ കഴിഞ്ഞ രണ്ട് ദിവസമായി പാക് പാത ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്. പാക് പാത ഒഴിവാക്കുന്നതോടെ വിമാനങ്ങൾക്ക് ഇന്ത്യയിലെത്താൻ ഏതാണ്ട് ഒരു മണിക്കൂർ അധികം പറക്കേണ്ടി വരും.

പഹ​ൽ​ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ- പാക് ബന്ധം വീണ്ടും വഷളായ സാഹചര്യമാണ് നിലവിൽ. ആക്രമണത്തിനു പിന്നാലെ നയതന്ത്രതലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. പാക് വിമാനങ്ങൾക്ക് ഇന്ത്യ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പാകിസ്ഥാൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയത്.


Read Previous

പൗരന്‍മാര്‍ക്ക് വേണ്ടി വാഗാ അതിര്‍ത്തി തുറന്നിടുമെന്ന് പാകിസ്ഥാന്‍; ഷഹബാസ് ഷരീഫിന്റെ യൂ ട്യൂബ് ചാനല്‍ നിരോധിച്ച് ഇന്ത്യ

Read Next

രേഖകള്‍ പരിശോധിച്ചിട്ട് മതി’; പാകിസ്ഥാനിലേയ്ക്ക് നാടുകടത്തല്‍ നേരിടുന്ന കുടുംബത്തിന് സംരക്ഷണവുമായി സുപ്രീംകോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »