
ലണ്ടന്‍: റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഫോര്‍മുല തയ്യാറാ ക്കുന്നു. റഷ്യ – യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെ യ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ ശക്തികളുടെ ഇടപടല്‍.
യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ യുക്രെയ്‌നുമായി സഹകരിച്ച് പുതിയ കരാറിന് രൂപം നല്‍കു മെന്നാണ് പ്രഖ്യാപനം. പുതിയ കരാര്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൈമാറുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്റ്റാമറിന്റെ പ്രതികരണം. ലണ്ടനില്‍ നടന്ന യൂറോപ്യന്‍ നേതാക്കളുടെ യോഗത്തിന് ശേഷമാണ് റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട സുപ്രധാനം നീക്കം ഉണ്ടായിരിക്കുന്നത്.
‘യു കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഒന്നോ രണ്ടോ മറ്റ് രാജ്യങ്ങളെയും പങ്കാളിത്തത്തോടെ യുക്രെയ്‌നുമായി സഹകരിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കും. ഈ പദ്ധതി യുഎസുമായി ചര്‍ച്ച ചെയ്യും’ എന്നാണ് സ്റ്റാമറിന്റെ പ്രതികരണം. പുതിയ നീക്കത്തിന് യുഎസ് പ്രസിഡന്റ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവര്‍ മാക്രോണ്‍, യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി എന്നിവരില്‍ നിന്ന് പച്ചക്കൊടി ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുഎസ് പ്രസിഡന്റുമായുള്ള തര്‍ക്കത്തിന് പിന്നാലെ ലണ്ടനില്‍ എത്തിയ യുക്രെയ്ന്‍ പ്രസിഡന്റിന് യുറോപ്യന്‍ രാഷ്ട്രതലവന്‍മാര്‍ ഊഷ്മളമായ സ്വീകരണമായിരുന്നു നല്‍കിയത്. ഇതിന് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, നാറ്റോ മേധാവി മാര്‍ട്ട് റൂട്ട് എന്നിവരുമായും സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് യുക്രെയ്ന്‍ ഭിന്നത പരിഹരിക്കാന്‍ യുകെ ഇടപെടുന്നത്.