Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അടിയന്തരമായി ഇറാന്‍ വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി


ടെഹ്റാന്‍: ഇറാനില്‍ പ്രക്ഷോഭം ശക്തമാകുന്ന സാചര്യത്തില്‍ ഇന്ത്യക്കാരോട് അടിയന്തരമായി രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസ്സുകാര്‍, വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ ലഭ്യമായ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിടാനാണ് ഇറാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയത്.

ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്പോര്‍ട്ട്, ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ-ഇമി ഗ്രേഷന്‍ രേഖകള്‍ കൈവശം സൂക്ഷിക്കണം. എന്ത് സഹായത്തിനും ഇന്ത്യന്‍ എംബസിയെ ബന്ധ പ്പെടണം.

ഇതുവരെ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ഇന്ത്യന്‍ പൗരന്മാരും താഴെ കാണുന്ന ലിങ്ക് വഴി ഉടന്‍ റജിസ്റ്റര്‍ ചെയ്യണം. https://www.indianembassytehran.gov.in/registration. ഇറാനിലെ ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ കാരണം റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ഇന്ത്യയിലുള്ള അവരുടെ കുടുംബാംഗങ്ങള്‍ക്ക് റജിസ്‌ ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍: +989128109115; +989128109109; +989128109102; +989932179359. ഇമെയില്‍: cons.tehran@mea.gov.in


Read Previous

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി കോണ്‍ഗ്രസ്

Read Next

സ്‌കൂള്‍ കലോത്സവം: കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »