ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സിപിഎം ന്യായങ്ങള്‍ക്ക് സിപിഐ എക്സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം. ഭരണവിരുദ്ധ വികാരവും ശബരിമലയും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് മുഖ്യകാരണമായതായും സിപിഐ വിലയിരുത്തി.

സ്വര്‍ണക്കൊള്ള കേസില്‍ പ്രതി സ്ഥാനത്തുള്ള പത്മകുമാറിനെതിരെ നടപടിയെടുക്കാതെ സിപിഎം സംരക്ഷിച്ചത് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു. എംഎല്‍എ ആയിട്ടു പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കോണ്‍ഗ്രസ് നടപടിയെടുത്തു. സിപിഎം ന്യായീകരണങ്ങള്‍ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും സിപിഐ എക്സിക്യൂട്ടീവില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.
എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് സിപിഎം നിലപാട്. കള്ള പ്രചാരണം ഉയര്‍ത്തിയായിരുന്നു യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വര്‍ഗീയമായ പ്രചരണം നടന്നതായും വിശ്വാസികളെ കബളിപ്പിച്ച് വോട്ട് നേടാന്‍ ശ്രമം നടന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നേരത്തേ പറഞ്ഞിരുന്നു.
