Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇവിഎം ക്രമക്കേട്: ഹരിയാനയില്‍ 20 മണ്ഡലങ്ങളിലെ ഫലം മരവിപ്പിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: ഹരിയാനയില്‍ ഇരുപതോളം മണ്ഡലങ്ങളിലെ ഫലം മരവിപ്പിച്ച് പുനപരി ശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇത്രയും മണ്ഡലങ്ങളില്‍ ഇവിഎം ക്രമക്കേടുണ്ടായതായാണ് പാര്‍ട്ടിയുടെ ആരോപണം.

ഈ സീറ്റുകളിലെ ഫലം മരവിപ്പിച്ച് പരിശോധിച്ചില്ലെങ്കില്‍ കോടതിയെ സമീപി ക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ കോണ്‍ഗ്രസ് നിലപാടിനോട് ‘ഇന്ത്യ’ മുന്നണിയിലെ സഖ്യ കക്ഷികള്‍ക്ക് വിയോജിപ്പാണുള്ളത്. തോല്‍വിക്ക് കോണ്‍ ഗ്രസിന്റെ ധാര്‍ഷ്ട്യം കാരണമായെന്നാണ് അവരുടെ വിമര്‍ശനം.

ഹരിയാനയില്‍ വോട്ടെടുപ്പിനായി കൊണ്ടു വന്ന പല ഇവിഎമ്മുകളിലും വോട്ടെടുപ്പിന് ശേഷവും 99 ശതമാനം ബാറ്ററി ചാര്‍ജ് കാണിച്ചു എന്ന പരാതിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ഉന്നയിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ മെഷീനുകളില്‍ എങ്ങനെ 99 ശതമാനം ചാര്‍ജ് കാണിക്കും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ ചോദ്യം.

നിരവധി മണ്ഡലങ്ങളില്‍ ഇത്രയും ചാര്‍ജ് കാണിച്ച മെഷീനുകളില്‍ വോട്ട് ബിജെപിക്ക് പോയെന്നും കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

തോല്‍വിക്ക് കോണ്‍ഗ്രസ് ഇവിഎമ്മിനെ പഴിക്കുന്നതില്‍ പുതുമയില്ലെന്നാണ് ബിജെപി യുടെ പ്രതികരണം. അതേസമയം കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യവും മറ്റു കക്ഷികളെ അംഗീകരിക്കാത്ത നയവും തിരിച്ചടിയായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആഞ്ഞടിച്ചു.

അമിത ആത്മ വിശ്വാസമാണ് കോണ്‍ഗ്രസിനെ തോല്‍പിച്ചതെന്ന് ശിവസേനയും പരസ്യമായി പ്രതികരിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പരിശോധന നടത്തണമെന്ന് സിപിഎം പിബിയും ആവശ്യപ്പെട്ടു.


Read Previous

ഗവര്‍ണറും-മുഖ്യമന്ത്രിയും വീണ്ടും നേര്‍ക്കുനേര്‍: തന്റെ അധികാരം ഉടനെ അറിയുമെന്ന് ഗവര്‍ണര്‍; സ്വര്‍ണക്കടത്ത് തടയാന്‍ കേന്ദ്രത്തോട് പറയൂ എന്ന് മുഖ്യമന്ത്രി

Read Next

സര്‍വകലാശാലകള്‍ ഇനി ഒരു കുടക്കീഴില്‍; കെ-റീപ്പ് സോഫ്റ്റ് വെയര്‍: പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ എളുപ്പമാകും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »