
റിയാദ് : ആതുര സേവനരംഗത്ത് സൂത്യർഹസേവനം ചെയ്തുവരുകയായിരുന്ന കെ. എം. സീനത്ത് വിടവാങ്ങി..എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്ക് നെല്ലിക്കുഴി സ്വദേശിനീയാണ്. ദീർഘകാലം സൗദിയിലെ ആരോഗ്യ മേഖലയിൽ സേവനം ചെയ്തു. പിന്നീട് നാട്ടിൽ ആരോഗ്യമേഖലയിൽ ജോലിയിൽപ്രവേശിച്ചു തുടരവേയാണ് അകലത്ത് മരണത്തിന് കീഴടങ്ങുന്നത്
ആരോഗ്യ മേഖലയിൽ സേവനം ചെയ്യവെ അകലത്ത് വിടപറഞ്ഞ സഹപാഠിയുടെ വിയോഗം ഏവർക്കും തീരാനഷ്ടം ആണ് വരുത്തിയത്. മാനുഷികമൂല്യം ജീവിത വ്യതമാക്കിയ മാവനവികതയുടെ നിറസാന്നിധ്യമായ സീനത്തിന്‍റെ മരണം തീരാനഷ്ടമാണെന്ന് സൗദിയിലെ അവരുടെ സുഹുര്‍ത്തുക്കള്‍ ഒത്തുകൂടിയ യോഗം വിലയിരുത്തി. യോഗത്തിൽ റിയാദിലെ പ്രമുഖർ അനുശോചനമർപ്പിച്ചു.