
റിയാദ്: റമദാന്‍ മാസത്തിന് മുന്നോടിയായി സൗദി അറേബ്യയില്‍ ഭക്ഷ്യ നിര്‍മാണ – വില്‍പ്പന സ്ഥാപന ങ്ങളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാക്കി അധികൃതര്‍. കഴിഞ്ഞ ദിവസം നടന്ന പരിശോധന യില്‍ ജിദ്ദയിലെ ഉമ്മുല്‍ സലാം മുനിസിപ്പാലിറ്റിയില്‍ പെട്ട അല്‍ വാഹയില്‍ പ്രവര്‍ത്തിച്ചിരുന്ന സമൂസ നിര്‍മാണ സ്ഥാപനം അധികൃതര്‍ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ സമൂസ ഷീറ്റുകളും മറ്റ് റമദാന്‍ വിഭവങ്ങളും നിയമവിരുദ്ധമായി ഉത്പാദിപ്പിച്ച സ്ഥാപനമാണ് അടച്ചുപൂട്ടിയത്. പരിശോ ധനയില്‍ സ്ഥാപനം പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാ തെയാണെന്ന് വ്യക്തമായി. റമദാന്‍ മാസത്തിന് മുന്നോടിയായി പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
മേഖലയിലെ വിവിധ റസ്‌റ്റോറന്റുകള്‍ക്കും കഫറ്റീരിയകള്‍ക്കും സമൂസ ഷീറ്റുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്ന സ്ഥാപനമാണ് മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തില്‍ അടച്ചുപൂട്ടിയത്. സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ സംയുക്ത പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ സ്ഥാപനത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇവിടെ നിന്ന് 2.7 ടണ്ണിലധികം സുരക്ഷിത മല്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയുണ്ടായി. ഗുരുതരമായ ശുചിത്വ മാനദണ്ഡങ്ങളുടെ ലംഘനങ്ങളും ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തി. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരുന്നില്ല. പലടിയങ്ങളിലും മാലിന്യം കുമിഞ്ഞുകൂടിയതായും പാചകം ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കേടായതും മലിനമായതുമാണെന്നും പരിശോധനയില്‍ കണ്ടെത്തി.
സ്ഥാപനത്തിന്റെ തറയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചതായും മലിനജല അഴുക്കുചാലുകള്‍ തുറന്നുകിടക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയതായും അധികൃ തര്‍ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിൽ വിതരണത്തിനായി തയ്യാറാക്കിയ 1,750 കിലോ മാവും 1,000 കിലോ മുന്‍കൂട്ടി പായ്ക്ക് ചെയ്ത സമൂസ ഷീറ്റുകളും കണ്ടുകെട്ടി നശിപ്പിച്ചു. ‘ഇജാദ’ ടീമുമായി ഏകോപിപ്പിച്ച് സ്ഥാപനം അടച്ചുപൂട്ടിയതായും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സ്ഥാപനത്തി നെതിരേ നടപടികള്‍ ആരംഭിച്ചതായും സുരക്ഷാ ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി.
റമദാന്‍ ആസന്നമായതോടെ ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.