ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾ നാട്ടിൽ പോകുന്നതിനു ഏർപ്പെടുത്തിയ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തിന് എതിരെ പ്രമുഖ കുവൈത്തി കോളമിസ്റ്റ് എഴുതിയ ലേഖനം വൈറലാകുന്നു. പ്രമുഖ കോളമിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ ഹമദ് അൽ ഹമദ് ‘അൽ റായ്’ ദിന പത്രത്തിൽ എഴുതിയ ലേഖനമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് .
ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ.’സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിൽ പോകുന്നതിന് അവരുടെ തൊഴിലുടമകളുടെ അനുമതിയും സമ്മതവും നിർബന്ധമാക്കി കൊണ്ട് കഴിഞ്ഞ ദിവസം മാനവശേഷി സമിതി അധികൃതർ ഒരു തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നു. പ്രവാസികളുടെ യാത്രാ സ്വാതന്ത്ര്യത്തെ വിലക്കുന്ന ഈ തീരുമാനം സ്വകാര്യ മേഖലയുടെ പ്രവർത്തനങ്ങളിലേക്കുള്ള കടന്നുകയറ്റവും നിയമ വിരുദ്ധവും എന്നാണ് എനിക്ക് തോന്നുന്നത്.
തൊണ്ണൂറുകളുടെ മധ്യത്തിൽ കുവൈത്തിലെ ഒരു ബാങ്കിൽ ജോലിക്ക് ചേർന്ന ഒരു കനേഡിയൻ പ്രവാസിയുടെ കഥ ഞാൻ ഇവിടെ ഓർക്കുകയാണ്. ബാങ്ക് അധികൃതരുടെ കയ്യിൽ തന്റെ പാസ്‌പോർട്ട് സൂക്ഷിക്കുന്നതിന് എതിരെ അയാൾ കോടതിയിൽ പരാതി നൽകി., വ്യക്തിയുടെ സ്വകാര്യ സ്വത്താണ് പാസ്സ്പോർട്ട് എന്ന അയാളുടെ വാദം കോടതി അംഗീകരിക്കുകയും ഒരാളുടെ പാസ്‌പോർട്ട് മറ്റൊരാൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇതെ തുടർന്നുള്ള കോടതി വിധിയെ തുടർന്നാണ് ജീവനക്കാരുടെ പാസ്‌പോർട്ടുകൾ സൂക്ഷിക്കേണ്ടതില്ലെന്ന് ബാങ്കുകൾ തീരുമാനിക്കുന്നത്..
പല വിഭാഗങ്ങളായാണ് കുവൈത്തിലെ പ്രവാസി സമൂഹം. പതിനായിരം ദിനാറിൽ അധികം ശമ്പളം ലഭിക്കുന്ന ഉയർന്ന തസ്‌തികളിൽ ഉള്ളവർ മുതൽ , 100 ദിനാറിന് താഴെ മാത്രം ശമ്പളമുള്ള ശുചീകരണ തൊഴിലാളികളും ഇവരിൽ ഉൾപ്പെടുന്നു. കൂടാതെ താമസ രേഖയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുവാൻ സ്വദേശികൾക്ക് മാത്രം അധികാരമുള്ള സ്ഥാപനങ്ങളുടെ ഉടമകളായ പ്രവാസികളുമുണ്ട്. ഇടക്കിടെ യാത്ര ചെയ്യേണ്ടി വരുന്ന ഇവർക്ക് ഓരോ തവണയും സ്വദേശി പങ്കാളിയിൽ നിന്ന് യാത്രാ അനുമതി വാങ്ങാൻ ഇവർ നിർബന്ധിതനാകുന്ന ഈ അവസ്ഥ അപ്രായോഗികമാണെന്നാണ് ഞാൻ കരുതുന്നത്.
ബാങ്കിംഗ് മേഖലയിലായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. അമേരിക്കക്കാർ, യൂറോപ്യർ, സമ്പന്ന ഇന്ത്യക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന മറ്റ് അറബികൾ ഇവരൊക്കെ സ്വകാര്യ ജീവിതം ആസ്വദിക്കാൻ വാരാന്ത്യങ്ങളിലും മറ്റും ബഹ്റൈൻ, ദുബായ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് .കുവൈത്തിൽ അവരുടെ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും ചേരാത്ത വിലക്കുകൾ നില നിൽക്കുന്നതിനാലാണ് ഇവർ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് എന്ന് എന്റെ ബാങ്കിംഗ് ജീവിത കാലത്താണ് മനസ്സിലാക്കിയത്. രണ്ട് വർഷത്തിലൊരിക്കൽ യാത്ര ചെയ്യുന്നവരാണ് പ്രവാസികൾ എന്നായിരുന്നു എന്റെ മറ്റൊരു ധാരണ.അതും തെറ്റാണ് എന്ന് പിന്നീടാണ് മനസ്സിലായത്..
പതിവായി യാത്ര ചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളുണ്ട്. വിദേശ രാജ്യങ്ങളിൽ നടക്കുന്ന പ്രദർശനങ്ങളിലും, ഇടപാടുകളിലും, മറ്റ് സമാന പ്രവർത്തനങ്ങളിലും സ്ഥാപനത്തെ പ്രതിനിധീകരിച്ചു കൊണ്ട് യാത്ര ചെയ്യുന്നവരാണവർ. ഇത്തരം നിയന്ത്രണങ്ങൾ അവരുടെയും അവരുടെ സ്ഥാപനങ്ങ ളുടെയും പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തും. സ്വകാര്യ മേഖലയിലെ ഒരു സ്ഥാപനത്തെ ഞാൻ മനസ്സിൽ സങ്കൽപ്പിക്കുന്നു. ചിലപ്പോൾ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈദ് അവധി പോലെയുള്ള ദിവസങ്ങളിൽ , തന്റെ ഫോണിന് മുന്നിൽ ഇരുന്ന് ഡസൻ കണക്കിന് ജീവനക്കാരുടെ എക്‌സിറ്റ് പെർമിറ്റിന് അംഗീകാരം നൽകാൻ ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്വയം സമർപ്പിതമായി ജോലി ചെയ്യുമോ എന്നതിലും എനിക്ക് സംശയമുണ്ട്.
ഇത്തരം അവസരങ്ങളിൽ സർക്കാർ ഏജൻസികൾക്ക് ഇവയുടെ നിരീക്ഷണത്തിന്റെയും പ്രവർത്തന ത്തിന്റെയും തുടർനടപടികളുടെയും സമ്മർദ്ദം താങ്ങാൻ കഴിയുമോ എന്നതും ആലോചിക്കേണ്ട താണ്.വിസക്കച്ചവടം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ യാണ് പുതിയ നിയമം നടപ്പിലാക്കുന്നത് എന്നാണ് ഇത് സംബന്ധിച്ച് ഒരു ഉദ്യോഗസ്ഥൻ എന്നെ അറിയിച്ചത്.വിവാഹ മോചനം ഭയന്ന് വിവാഹം വേണ്ടെന്ന് വെച്ച എന്റെ ഒരു സുഹൃത്തിനെയാണ് ഇത് കേട്ടപ്പോൾ എനിക്ക് ഓർമ്മയിൽ വന്നത്.! എങ്ങിനെയാണ് ഈ നടപടിക്രമത്തിലൂടെ വിസക്കച്ചവടം തടയാൻ കഴിയുക? വിസക്കച്ചവടം നടത്തുന്നത് സ്വദേശികളാണ്. അതിനു പ്രവാസിയുടെ യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിൽ ആണെന്ന് ചോദിച്ചു കൊണ്ടാണ് ഹമദ് അൽ ഹമദ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.
