Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി പെൺകരുത്ത്; കുവൈത്ത് കെഎംസിസി വനിതാ വിഭാഗം രൂപീകരിച്ചു


കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി വനിതാ വിംഗ് രൂപീകരിച്ചു. ഡോക്ടർ ശഹീമ മുഹമ്മദ്‌ (കാസർകോട്)പ്രസിഡണ്ടായും അഡ്വക്കറ്റ് ഫാത്തിമ സൈറ (മലപ്പുറം) ജനറൽ സെക്രട്ടറിയായും ഫാത്തിമ അബ്ദുൽ അസീസ് (കോഴിക്കോട്) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് കുവൈത്ത് കെഎംസിസിക്ക് വനിതാ വിഭാഗം ഉണ്ടാകുന്നത്. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച വനിതാ വിംഗ് രൂപീകരണ പൊതു സമ്മേളനത്തിൽ നൂറുക്കണക്കിന് വനിതകൾ പങ്കെടുത്തു

പ്രവാസി പെൺകരുത്തിന്റെ പ്രഖ്യാപനമായി വനിതാ വിംഗ് രൂപീകരണ സമ്മേളനം മാറി. പ്രഖ്യാപന സമ്മേളനത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.  മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വക്കറ്റ് നജ്‌മ തബ്ഷീറ മുഖ്യാതിഥിയാ യിരുന്നു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. മുഹമ്മദ്‌ വലീദ് ഇബ്നു ഖാലിദ് ഖിറാഅത്ത് നടത്തി. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങളാണ് വനിതാ വിംഗ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

സഹഭാരവാഹികൾ: വൈസ് പ്രസിഡണ്ടുമാർ: റസിയ മുസ്തഫ ഹംസ – കണ്ണൂർ, തസ്‌നീം കാക്കതറയിൽ – മലപ്പുറം, ഫാത്തിമത് സജിദ – കാസറഗോഡ്, റസീന അൻവർ സാദത്ത് – പാലക്കാട്‌, ജസീറ സിദ്ദീഖ് – കോഴിക്കോട്, നൗറിൻ മുനീർ – കോഴിക്കോട്, ഷഫ്‌ന ഹർഷാദ് – കോഴിക്കോട്. സെക്രട്ടറിമാർ: സനാ മിസ്ഹബ് – കാസറഗോഡ്, ഫസീല ഫൈസൽ – കോഴിക്കോട്, മുഹ്സിന നിസാർ – തൃശൂർ, ശബാനു ഷഫീർ – വയനാട്, ഫരീദ ശുഐബ് – കോഴിക്കോട്, സുബി തഷ്റീഫ് – കോഴിക്കോട്, മെഹരുന്നിസ ആരിഫ് – കണ്ണൂർ.


Read Previous

പാക് സൈനിക മേധാവി രാജ്യം വിട്ടു?; സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം, നിഷേധിച്ച് പാകിസ്ഥാൻ

Read Next

അബദ്ധത്തിൽ അതിർത്തി കടക്കരുത്, ഡ്യൂട്ടിക്കിടെ ജാഗ്രത വേണം… ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »